ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യത്തിന്റെ കലവറ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തിന്റെ കലവറ
            വാസനാപുരത്തെ ഒരു കൊച്ചു ഗ്രാമത്തിൽ  ലേഖ എന്ന പേരുള്ള സ്ത്രീ ജീവിച്ചിരുന്നു. അവർക്ക് മൂന്ന് മക്കളായിരുന്നു. ഭർത്താവ് വിദേശത്തും .ലേഖ ആ ഗ്രാമത്തിലെ എല്ലാ സംഘനകളുടേയും പ്രസിഡന്റും സെക്രട്ടറിയും പോരാത്തതിന് ഏതു വീട്ടിൽ എന്ത് പ്രശ്നമുണ്ടായാലും അവിടെ ആദ്യം എത്തുന്നതും ലേഖയായിരിക്കും. ലേഖ വീട്ടുജോലികളിലും പാചകത്തിനും പിറകോട്ടായിരുന്നു. മിക്കപ്പോഴും ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കലാണ്.വീട്ടിൽ ഉണ്ടാക്കിയാലോ ഒന്നും തന്നെ മൂടിവയ്ക്കൽ പതിവില്ല. കൂടാതെ ഹോട്ടലുകളിൽ നിന്നും മറ്റു കടകളിൽ നിന്നും വാങ്ങിയ കവറുകളും മറ്റും വീടിന്റെ ചുറ്റുപാട് വലിച്ചെറിയും. അതുകൊണ്ടുതന്നെ ആ വീട്ടിൽ ഈച്ചയുടേയും എലിയുടേയും കൊതുകിന്റേയും ശല്യം കൂടുതലാണ്.
          അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മൂത്ത മകനെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടുത്ത വയറുവേദനയായിരുന്നു. ഡോക്ടർ ലേഖയോട് പറഞ്ഞു, ഈച്ച പരത്തുന്ന വയറിളക്കത്തിന്റെ തുടക്കമാണെന്ന് . അവന്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുമ്പോൾ അതാ രണ്ടാമത്തെ മകനും ആശുപത്രിയിൽ. പനിയായിരുന്നു അസുഖം.ലേഖയോട് ഡോക്ടർ പറഞ്ഞു, ഇത് വെറും പനിയല്ല, കൊതുക് പരത്തുന്ന ഡെങ്കിപ്പനിയാണെന്ന് .ഇവർ രണ്ടു പേരുടെ അസുഖം മാറി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ലേഖയുടെ ഭർത്താവ് നാട്ടിലെത്തി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിന് ക്ഷീണം, തലകറക്കം, ചർദ്ദി, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ട കാരണം ആശുപത്രിയിൽ പോയി. അപ്പോഴാണ് മനസ്സിലായത് മഞ്ഞപ്പിത്തമാണെന്ന് .
              ലേഖയ്ക്ക് സങ്കടമായി.അവൾ ഡോക്ടറോട് ചോദിച്ചു .വാസനാപുരത്ത് എത്ര വീടുകൾ ഉണ്ട്? ഓരോ വീട്ടിലും എത്ര താമസക്കാരുണ്ട്? എന്നിട്ടും എന്റെ വീട്ടിൽ മാത്രം ഇങ്ങനെ വലിയ വലിയ രോഗങ്ങൾ .ഈ രോഗങ്ങൾ കാരണം ആരും തന്നെ വീട്ടിൽ വരുന്നില്ല. ഡോക്ടർ പറഞ്ഞു, ശുചിത്വമില്ലായ്മയാണ് പ്രധാന കാരണം. ശുചി മുറികൾ വൃത്തിയായി സൂക്ഷിക്കുക.ഭക്ഷണ പദാർഥങ്ങൾ മൂടിവയ്ക്കുക. മഴക്കാലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് പാത്രങ്ങളിൽ, ചിരട്ടകളിൽ,  കളിപ്പാട്ടങ്ങളിൽ, ചെടിച്ചട്ടികളിൽ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡ്രൈ ഡേ ആചരിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ ഒരു രോഗവും പിടിപെടില്ല." ശുചിത്യം" മനസ്സിൽ നിന്നുണ്ടാകണം. എന്നാലെ നമ്മുടെ വീടും പരിസരവും നാടും നന്നാകുകയുള്ളൂ.ലേഖയുടെ കുടുംബം ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു . അവർ ഡോക്ടറോട് നന്ദി പറഞ്ഞു.     
ദിയറിജു പി.കെ
7 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ