എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പ്രവർത്തനങ്ങൾ


ഐ.ടി. ക്ലബ് ഭാരവാഹികൾ

കൊളാഷ് മത്സരം

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം

ചിത്രങ്ങൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം
ഉദ്ഘാടനം
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം
ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോർഡിംഗ് പരിശീലനം
രാമചന്ദ്രവിലാസം പദ്ധതി താൾ.
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ്
പ്രമാണം:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG
പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംb.JPG
കവിത ആലാപനം
പ്രമാണം:രാമചന്ദ്രവിലാസം പദ്ധതി താൾ.png
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്നവർ

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താൾ [1]

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

"രാമൻ വന്ദിച്ചു തേരേറി രമാനയനനന്ദിതൻ

ശത്രുവേ വേഗമടലിൽ കൊല്ലുമാമാർഗ്ഗണാന്ന്വിതൻ"

(ഇരുപതാം സർഗം :ശ്ലോകം 40)

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ



രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി

മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയർ സെക്കൻഡറി സ്കൂൾ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ഐ സി റ്റി ബോധവൽക്കരണ പരിപാടി സ്കൂൽ ഐ റ്റി ലാബിൽ സെപ്റ്റംബർ13 ന് നടന്നു. പി റ്റി എ പ്രസിഡൻറ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ബോധവൽക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തിൽ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചർ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡൻറ്റ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സർ, എന്നിവർ ബോധവൽക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവൽക്കരണ പ്രസന്റേഷൻ അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സർ (എസ് ഐ റ്റി സി) ശ്രീ പി .വി അജയൻ (ജെ എസ് ഐ റ്റി സി) എന്നിവർ നേത്യത്വം നൽകി. ഐറ്റി റിസോഴ്സു്കൾ: ശ്രീ. എസ്. സഞ്ജീവ് കുമാർ, ശ്രീ. എബി പാപ്പച്ചൻ. ശ്രീ. എബി ജോൺ, ശ്രീ . ബൈജു, ശ്രീ. ജയപ്രകാശ്, ശ്രീമതി. ബീന, ശ്രീമതി. ആലീസ് കോശി, ശ്രീമതി . ഡി. മിനി, ശ്രീമതി. ഷൈന, ശ്രീമതി. സക്കീന. ശ്രീമതി. ഷാഹിദ. ശ്രീമതി. മലീഹബീവി എന്നീ അദ്ധ്യാപകർ വിവിധ വിഷയങ്ങളിലെ ഐ റ്റി റിസോഴ്സുകളെകുറിച്ചു രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.ഐ റ്റി ക്ലബ്ബിലെ അംഗങ്ങളെയും പരിചയപ്പെടുത്തി.ശ്രീ. റസീം (X. A) ഐറ്റി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരണം നടത്തി.അവധിക്കാലത്ത് ലഭിച്ച ക്ലാസ്സുകളെകുറിച്ചും ആനിമേഷൻ ക്ലാസ്സുകളെകുറിച്ചും വിവരണം നടത്തി.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

സൈബർ സുരക്ഷ കുട്ടികൾക്ക് - സെമിനാർ

ഐ.ടി. മേള.

ഉപസംഹാരം
















പ്രധാന താളിലേക്ക്'