കൊറോണ നാടു വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നു പോലെ
കാറിലിരുന്ന് വാണോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്
എല്ലാരും കൈകൾ സോപ്പിടേണം
എല്ലാരും മാസ്ക് ധരിച്ചിടേണം
വ്യക്തിശുചിത്വം പാലിക്കേണം
പരിസരശുചിത്വവും പാലിക്കേണം
നാട്ടിൽ നിന്നീ രോഗം പോകും വരെ
മുറ്റത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്ത് കഴിഞ്ഞിടേണം.