ഗവ എച്ച് എസ് എസ് അഞ്ചേരി/Details
സർക്കാർ ഹൈടെക് സ്കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്കൂളിന് ലഭിച്ചു. നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപ്പറേഷനാണ് ഈ സമ്മാനം നൽകിയത്. അതിനാൽ ഹൈസ്കൂൾ വിഭാഗത്തിന് നല്ല കെട്ടി
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി ഈ വിദ്യാലയത്തിനുണ്ടായിരുന്നു,അവിടെയാണിപ്പോൾ ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈസ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപ്പറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റുകളുംകളും നിലവിലുണ്ട്.സ്കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ സ്കൂൾ ബസും ഉണ്ട്.
* വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്. * കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. * ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം സഡ്ഡീകരിച്ചിട്ടുണ്ട്. * പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്. * ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി. * വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്. * ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്. * എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു. * പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു. * എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്. * ഫിഷ് ടാങ്ക് പരിപാലിക്കുന്നു. * മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്. * ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്. * ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റുകളും ഉണ്ട്. * ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. * വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്. * കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്. * ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും. * മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്. * ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. * എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്. * നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,എൽപി,യുപി ക്ലാസ്സുകളിലും ആധുനിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്സ്റൂമുകൾക്കായി ശ്രമം നടക്കുന്നു. * ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു. * സ്കൂൾ ബസ് സൗകര്യമുണ്ട്.