ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/മൗനകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മൗനകേരളം

ഭൂമിയിൽ മാരിയായ്
പെയ്ത ദുരന്തം
കണ്ണുനീർക്കാഴ്ചയായ്
മാറിടുന്നു.
കുളിരും കിനാവുമെങ്ങുമില്ല
പകലിനുപോലുമീ മൗനമല്ലോ
നാട്ടുവരമ്പിലും പാടവരമ്പിലും
മൗനം തങ്ങി കേഴിടുന്നു.
മതമില്ല ജാതീയചിന്തയില്ല
സർവ്വരും ഏകരായ്
മാറിടുന്നു.
പൊരുതി ജയിച്ചിടാമീദുരന്തത്തെ
നവകേരളത്തിനായ്
മുന്നേറിടാം....
 

പാർവ്വണ. ആർ എസ്
2 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത