നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

ഇന്ന് നമ്മൾ നിരവധി പ്രകൃതി ക്ഷോഭങ്ങൾ നേരിടുന്നു.അതുപോലെ തന്നെ ഒരുപാട് രോഗങ്ങളും . പ്രകൃതിക്ഷോഭങ്ങൾ നാം പ്രകൃതിയോട് ചെയ്യുന്ന ദുഷ്ടതകളുടെ ഫലമായാണ് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ രോഗങ്ങൾ നാം ശുചിത്വം പാലിക്കാത്തതു കൊണ്ടാണ് നമുക്ക് ലഭിക്കുന്നത്.അതിനാൽ നാം രോഗങ്ങളെ പ്രതിരോധിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പണ്ട് കാലങ്ങളിൽ പ്രകൃതിക്ഷോഭങ്ങളും രോഗങ്ങളും വളരെ കുറവായിരുന്നു. കാരണം പണ്ട് ഭൂമിയിൽ നിരവധി പാടശേഖരങ്ങൾ, കുളങ്ങൾ, തോടുകൾ, മലകൾ എന്നിവ ഉണ്ടായിരുന്നു. മാത്രമല്ല എല്ലാവരും മണ്ണിൽ ഇറങ്ങി ജോലി ചെയ്തിരുന്നു.പക്ഷേ,ഇന്നത്തെ അവസ്ഥ വളരെ ദുഃഖകരമാണ്.കാരണം മരം വെട്ടിയും,മണൽ വാറിയും,പാടങ്ങളും കുളങ്ങളും നികതിയും,മല ഇടിച്ചും പരിസ്ഥിതിയോട് നാം ദുഷ്ടതകൾ ചെയ്യുന്നു. അതുകൊണ്ട് നമുക്ക് പ്രകൃതിക്ഷോഭങ്ങൾ നേരിടേണ്ടിവരുന്നു.മരങ്ങൾ നശിപ്പിക്കും തോറും നമ്മുടെ ജീവശ്വാസമാണ് ഇല്ലാതാവുന്നത്.പണ്ടുകാലങ്ങളിൽ എല്ലാവരും മരങ്ങൾ നടുകയും,അവയെ സംരക്ഷിക്കുകയും ചെയ്തിരുന്നു.എന്നൽ ആധുനിക കാലത്ത് മരങ്ങൾ എല്ലാവരും വെട്ടി നശിപ്പിക്കുകയാണ്. നാം പ്രകൃതിയെ ഉപദ്രവിക്കും തോറും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും. പ്രകൃതി ക്ഷോഭത്തെ പ്രതിരോധിക്കാൻ നാം പ്രകൃതിയെ സംരക്ഷിച്ചേ തീരൂ. ഇപ്പോൾ ലോകത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ നാം ശുചിത്വവും രോഗപ്രതിരോധവും ചെയ്യേണ്ടതാണ്. ശരീരശുചിത്വം, മനശുചിത്വം, വാക് ശുചിത്വം, കർമശുചിത്വം, കുലശുചിത്വം എന്നിങ്ങനെ അഞ്ച് ശുചിത്വങ്ങളാണ് ഉള്ളത്. ഇതിൽ നമ്മൾ ശരീരശുചിത്വം നിർബന്ധമായും പാലിക്കേണ്ടതാണ്. കൂടാതെ പരിസര ശുചിത്വവും പാലിക്കണം. ഏറ്റവും വലിയ രോഗപ്രതിരോധത്തിനുള്ള മാർഗ്ഗം ശരീരശുചിത്വവും പരിസരശുചിത്വവുമാണ്. പക്ഷേ, നമ്മുടെ സ്വഭാവം നല്ലതാവാൻ നമ്മൾ മറ്റ് ശുചിത്വങ്ങളും പാലിക്കേണ്ടതായുണ്ട്. ശുചിത്വം പാലിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ട്തന്നെ നാം ശുചിത്വം പാലിക്കേണ്ടിയിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാൻ നാം ഈ ശുചിത്വങ്ങൾ പാലിക്കേണ്ടതാണ്

ഹിമ പി പി
നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം