ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒരു ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺ കാലം

ഓർക്കാപ്പുറത്ത് മാർച്ച്‌10ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു എന്നു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. സ്കൂളും പള്ളിയും അടച്ചു .എല്ലാ സമയവും കളിച്ചു നടക്കമല്ലോ എന്ന് വിചാരിച്ചു. പക്ഷെ കൊറോണയുടടെ വരവിനെതുടർന്ന് ജനത കർഫ്യൂവും പിന്നീട് ലോക്ഡൗണും വന്നു.വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി.വാഹനങ്ങളും കടകളും ഒന്നും ഇല്ലാതായി. പിന്നെ ആകെയുള്ള ആശ്വാസം ടീവി ആയിരുന്നു.അങ്ങിനെ സ്ഥിരമായി വാർത്ത കേൾക്കുന്ന ശീലവും തുടങ്ങി. എപ്പോഴും ടീവി തുറക്കുമ്പോൾ കോവിഡ്19 ന്റെ രൂക്ഷത കൂടിക്കൂടി വരുന്നതാണ് അറിയാൻ കഴിഞ്ഞത്.അമേരിക്കയെ പോലുള്ള വലിയ വലിയ രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യർ ദിവസവും മരണപെടുന്നത് കാണുമ്പോൾ ഉള്ളിൽ ഭയവും സങ്കടവും തോന്നി.ചെറിയൊരാശ്വാസം തോന്നിയത് നമ്മുടെ നാടിന്റെ ചെറുത്തു നിൽപ്പ് കണ്ടിട്ടാണ്. പക്ഷേ കുറെ ദിവസവും കഴിഞ്ഞപ്പോൾ എന്റെ ടീവി യും കേടായിപ്പോയി. എന്റെയും ചേച്ചിയുടെയും ഉമ്മയുടെ യും ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രദിവസവും വീടിന് പുറത്ത് ഇറങ്ങാതെ ഉള്ള ഇരിപ്പ്. ഉമ്മയുടെ കണ്ണ് വെട്ടിച്ച് അടുത്ത വീട്ടിൽ പോവും തിരിച്ചു വരും.പിന്നെയും പോവും തിരിച്ചു വരും....ഇടക്ക് കഥാപുസ്തകങ്ങൾ വായിക്കും ഇരുന്ന് വല്ലതും കളിക്കും.പിന്നെ ചേച്ചിയോടൊപ്പം പല അലങ്കാര വസ്തുക്കളും ഉണ്ടാക്കാൻ തുടങ്ങി. താല്പര്യം വർദ്ധിച്ചപ്പോൾ പറമ്പിലുള്ള കുപ്പികൾ ഒക്കെ ശേഖരിച്ച് അതിൽ പെയിന്റും പശയും മുട്ടത്തോടും ഒക്കെ ഉപയോഗിച്ച് പലതരം ഡിസൈൻ ഉണ്ടാക്കി ഷോ കേസിൽ വച്ചു.യൂ ട്യൂബിലും മറ്റും നോക്കി ചേച്ചി പലതും കണ്ടുപിടിക്കും ഞങ്ങൾ രണ്ടു പേരും കൂടി പല സാധനങ്ങളും ഉണ്ടാക്കികൊണ്ടേയിരിക്കുന്നു. പ്രളയത്തെയും നിപ്പയെയും അതി ജീവിച്ചതുപോലെ ഈ മഹാ മാരിയേയും നമുക്ക് അതി ജീവിക്കാം എന്ന പ്രതീക്ഷയിൽ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നു.

ഫർഹാൻ
7എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം