പ്രമാണം:LFHS.jpg
LFHS.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 178 കെ.ബി., മൈം തരം: image/jpeg)
ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ് പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളര്‍ച്ചയ്‌ക്കു നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂള്‍ ഇവിടെ ആരംഭിച്ചത്.ഇടപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് വിദ്യാഭവന്‍ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിലായാണ് 1962 ല്‍ ഈ എയ്‌ഡഡ് സ്‌ക്കൂള്‍ തുടങ്ങിയത്.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരു#ം അശാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക് നിസ്‌തുലമാണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്നത് സ്‌ക്കൂളിന് അഭിമാനം നല്‌കുന്നു. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട് 1984 ല്‍ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത് ഇതിന്‌റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 17:11, 29 ഒക്ടോബർ 2009 | 450 × 338 (178 കെ.ബി.) | Aluva (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
