ഒഴുകുന്ന തടിനിയും
അലയുന്ന മേഘവും
തീർത്തൊരു
ചാതുര്യലോകമിവിടം
മാലിന്യം കൊണ്ട് നിറ-
ച്ചിട്ട തടിനിതന്നൊ-
ഴുക്കു തടഞ്ഞീടല്ലേ
പ്ലാസ്റ്റിക് കത്തിച്ചു
വേസ്റ്റുകൾ കൂട്ടീട്ടു
ഓസോണാം കുട-
യിൽ തുളയിടല്ലേ
അലയുന്ന മേഘ-
ത്തിന്റെ ഭംഗി കെടുത്തല്ലേ
ഉലകത്തിൽ ജീവികൾ
വാണീടട്ടെ!