ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ഇനിയെന്ത് ? ............
ഇനിയെന്ത് ? ............
കർഷക പാട്ടിന്റെ താളമില്ല നൂറും അറുപതും വിള തന്ന പാടവും ഇന്നു മണ്ണിടങ്ങ് മൂടിടുന്നു കളകള ശബ്ദത്തിൽ ഒഴുക്കും പുഴകളോ ഇന്നിതാ മാലിന്യ ഉറവിടങ്ങൾ പ്ലാസ്റ്റിക്കും ചവറും വലിച്ചെറിഞ്ഞിന്നു നാം പുഴയുടെ സൗന്ദര്യം പിഴിതെടുത്തു മൂർച്ചയേറിയേയൊരാ വാളിന്റെ അരിശത്തിൽ ഇരയായിട്ടു നിന്നു വൻമരങ്ങൾ അവ തന്ന പച്ചപ്പും കുളിരും തണലുമിന്ന് എവിടെയോ പോയി മറഞ്ഞിടുന്നു പൂവുകൾ തൂകിയ പുഞ്ചിരി ഇന്നില്ല കിളിമകൾ പാടിയ പാട്ടമില്ല ഇന്നിതാ ചുറ്റിലും കേൾക്കുവാനുള്ളത് പല വിധ യന്ത്രത്തിൻ പാട്ടിൻ ശുത്രി ഭക്ഷ്യവിളകളും ദാഹനീർത്തുള്ളിയും ഇന്നു മലിനമായ് മാറ്റിടുന്നു ജീവനു വേണ്ടി നാം ശ്വസിച്ചിടും വായുവും ഇന്നു മലിനമാ നാട്ടിലെങ്ങും കൊല്ലാതെ കൊല്ലുകയാണ് നാം ഭൂമിയെ ഒരോന്നായി വെട്ടി പിടിച്ചിടുന്നു . ഇന്നിതാ ഭൂമിയും പ്രതികാരഗ്നിയായി കത്തിജ്വലിക്കായി എങ്ങുമെങ്ങും പ്രളയമായി വ്യാധിയായി പൊള്ളും വരൾച്ചയായി ഉയരുകയാണിന്നു പ്രതികാരവും ഇന്നു പൊഴിയുമീ ജീവനുകൾ പോലും ഭൂമിതൻ പകരം ചോദിക്കലുകൾ. ഭൂമി എരിച്ചു നാം തീർതൊക്കേയിന്ന് ആർക്കാർക്കുമില്ലാതെ പോയിടുന്നു . ദൈവത്തിൻ സ്വന്തമാം നാടെന്ന വർണ്ണന വർണ്ണനമാത്രമായ് മാത്രമായ് മാറിടുന്നു നാളെയി കാണുന്ന മണ്ണില്ല, വിണ്ണില്ല മാനുജൻമാരും മാഞ്ഞു പോകും മാനുജൻ മാരും മാഞ്ഞു പോകും......
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത