ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ചിന്നൻ അപ്പൂപ്പൻ
ചിന്നൻ അപ്പൂപ്പൻ
പണ്ടൊരു കാട്ടിൽ ചിന്നൻ എന്ന എലി താമസിച്ചിരുന്നു. ചിന്നൻ എലിക്കു വയസായി. പണ്ടത്തെപ്പോലെ തീറ്റ തേടാൻ ഒന്നും വയ്യ. എപ്പോഴും ഒരേ കിടപ്പാണ്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരായ എലികളൊക്കെ കളിയാക്കി ചിരിക്കും. "ചിന്നൻ അപ്പൂപ്പനെ ഒന്നിനും കൊള്ളില്ല ". അവർ പറയും. അങ്ങനെ ഇരിക്കെ ഒരു ദിവസം കാട്ടിലെ രാജാവായ സിംഹം എലികളുടെ താമസ സ്ഥലത്ത് എത്തി. ചിന്നൻ അപ്പൂപ്പന് സുഖമില്ലെന്ന് അറിഞ്ഞു വന്നതായിരുന്നു സിംഹ രാജാവ്. "പണ്ട് വലയിൽ കുടുങ്ങിയ എന്റെ അപ്പൂപ്പനെ വല മുറിച്ചു രക്ഷിച്ചത് ചിന്നൻ അപ്പൂപ്പനാണ് എന്നു ഞാൻ കേട്ടിട്ടുണ്ട്. എന്തു സഹായം വേണമെങ്കിലും പറയാൻ മടിക്കരുത് ". സിംഹ രാജാവ് പറഞ്ഞു. അതുകേട്ട് ചെറുപ്പക്കാരായ എലികൾ നാണിച്ചുപോയി. വയസായവരെ വിലകുറച്ചു കാണരുതെന്ന് അവർക്കു മനസിലായി. ഗുണപാഠം :- വയസ്സായ ആൾക്കാരെ നമ്മൾ ഒരിക്കലും കളിയാക്കരുത്. അവരെ സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ