സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനങ്ങളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വെറസ്സുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കൂന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ്സ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ്സ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ്സ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംദനം എന്നിവയും മരണവും ഉണ്ടാകാം. കൊറോണ വൈറസ്സ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വൈറസ്സുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. ആരോഗ്യം മുളളവരിൽ കൊറോണ വൈറസ്സ് അപകടകാരിയല്ല എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ,ചെറിയ കുട്ടികളിലും, ഗർഭിണികളിലും വൈറസ്സ് പിടിമുറുക്കും. കൊറോണ വൈറസ്സിനെ പ്രധിരോധിക്കാൻ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത് ലോകാരോഗ്യ സംഘടന കൊറോണ വൈറസ്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിസന്ധി വലിയൊരു മാറ്റത്തിനു കാരണമായേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം .........

അശ്വിൻ പി. എസ്.
7a സൗത്ത് പാട്യം യു.പി.സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം