ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജീവിതം മാറ്റിമറിച്ച കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം മാറ്റി മറിച്ച കൊറോണ എന്ന മഹാമാരി

മനുഷ്യരുടെ ജീവിതരീതി നിമിഷങ്ങൾകൊണ്ട് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണവൈറസ്. അതിജീവനത്തിൻറെ നാളുകളിലേക്ക് ലോകമെമ്പാടും കടന്നുപോകുകയാണ്. കൊറോണ ലോകമെമ്പാടും നാശം വിതച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ നിന്നാരംഭിച്ച് ലോകമാകെ വൈറസ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെതിരായി ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കഠിനമായി പ്രവർത്തിക്കുന്നു. ജാതിഭേദങ്ങളില്ലാതെ ഒരുമയോടെനിന്ന് വൈറസിനെ ചെറുക്കുകയാണ് വേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഒത്തൊരുമയോടെ നമുക്ക് കൊറോണയെ തടയാം.

ആദിത്യൻ യ‌ു പി
8E ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം