ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/കരുതലോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കേരളം


ദൈവത്തിൻ്റ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം പണ്ട് കലകളും വിശ്വാസവും സമ്പൽസമൃദ്ധിയും പ്രകൃതി ഭംഗിയും കൊണ്ട് അതി സുന്ദരമായിരുന്നു. കേരളം ഇന്ന് കടുത്ത പ്രതിസന്ധിയിൽ ആണ്. കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് കേരളത്തെ മാത്രമല്ല ഇന്ത്യയിലും ലോകമൊട്ടാകെയും പടർന്ന് പിടിച്ചിരിക്കുന്നു. ചൈനയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് അവിടന്നങ്ങോട്ട് ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പടർന്നുപിടിച്ചു. ലക്ഷക്കണക്കിനാളുകൾ രോഗത്തിനടിമയായി മരണപ്പെട്ടു. ഇതുവരെ ഈ മഹാമാരിക്ക് പ്രതിരോധത്തിനായുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ കേരളം ഇന്ന് കടുത്ത ജാഗ്രതയിൽ നമുക്കുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. കഴിയുന്നതും ആഘോഷങ്ങളും അനാവശ്യ യാത്രകളും മാറ്റിവക്കുക. പ്രായ, വർഗ്ഗ, ലിംഗ ഭേദമില്ലാതെ പടർന്നുപിടിക്കുകയാണ് കൊറോണ വൈറസ്. അമാനുഷികമായ കാര്യങ്ങളല്ല മാനുഷികമായ കാര്യങ്ങൾ മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ. വേണ്ടത് ഭയമല്ല ജാഗ്രത. കരുതലോടെ കേരളം.


വേദിക
7 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം