സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പാൻഡെമിക്
പാൻഡെമിക്
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലനമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ച വ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic)എന്ന് വിളിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ [ellam], ഡിമോസ് (ജനത )എന്ന വാക്കുകളിൽ നിന്നാണ് നാമം ഉത്ഭവിച്ചിരിക്കുന്നതു. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവെൻസ് പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും പാൻഡെമിക്കുകൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് പാൻഡെമിക്, H1N1 പാൻഡെമിക് 1918 ലും 2009-ലും ഉണ്ടായ ഫ്ലൂ പാണ്ഡെമിക്കുകൾ കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്. 1918-1919സ്പാനിഷ് ഫ്ലൂ പാൻഡെമിക്ക് മൂലം ലോകവ്യാപകമായി അനേകം പേർ മരിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം