ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ്.ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയായി നിരവധി പ്രശ്നങ്ങൾ ദിവസേന വർദ്ധിക്കുകയാണ്.ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്.ആരോഗ്യ ത്തിന്റെയും,വൃത്തിയുടെയും,സാക്ഷരതയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപിലാണ്.പക്ഷേ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരുപാട് പിറകിലാണ് കേരളം.സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചാൽ പോരാ.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും ശ്രദ്ധയോടെ ചെയ്യണം.പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല.സമൂഹത്തിന്റെ കടമയാണ്.കേരളത്തിന്റെ കാലാവസ്ഥയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു.കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.ഈ അവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തീരുമാനിക്കണം.പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം.കേരളം പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്.മഴ ധാരാളം കിട്ടുന്ന നാടാണ്.പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്.ശുചിത്വം ഉള്ളവരുടെ നാടാണ്.എന്നാൽ ഇന്ന് സ്വന്തം വീടിന് അപ്പുറത്തേ ശുചിത്വം എന്താണെന്ന് അറിയാത്ത അവസ്ഥയാണ്.ഇപ്പോൾ ഇതിൽനിന്ന് നാം ഒരുപാട് മാറേണ്ടതുണ്ട്.അതിന് നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കണം

അനജ് എം
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം