ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/മനുഷ്യന്റെ ഇടപെടൽ - പരിസ്ഥിതി നാശത്തിലേക്കോ?

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ ഇടപെടൽ - പരിസ്ഥിതി നാശത്തിലേക്കോ?

ജൂൺ 5 പരിസ്ഥിതിദിനം...പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പരിപാടികൾ പരിസ്ഥിതി ദിനത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.ആ ദിവസം മാത്രമല്ല നമ്മൾ പരിസ്ഥിതിയെ ഓർക്കേണ്ടത്.നമ്മുടെ പ്രവർത്തനങ്ങളെല്ലാം പരിസ്ഥിതിക്ക് ഇണങ്ങുന്നതാവണം. ദിവസേന അന്തരീക്ഷത്തിലെത്തുന്ന വിഷവാതകങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നു.ഇത് ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്നു.ഈ വിള്ളലിലൂടെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നു.ഇത് മനുഷ്യന്റെ ശരീരത്തിൽ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം ശുദ്ധജലവും വായുവുമാണ്.മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം മൂലം പ്രകൃതി ഇന്ന് നാശത്തിൻറെ വക്കിലാണ്.മനുഷ്യൻ തന്നെ മനുഷ്യന്റെ നാശത്തിന് കാരണമാകുന്ന കാഴ്ചയാണ് നാം കാണുന്നത് .സുനാമിയും വർഷാ വർഷമായുള്ള വെള്ളപ്പൊക്കങ്ങളും പിന്നെ മഹാവ്യാധികളായി നിപ്പയും കൊറോണയും . പുതിയ തലമുറയിലെ കണ്ണിയായ നമ്മൾ ഓരോരുത്തരും ഉണർന്ന് പ്രവർത്തിക്കണം.മണ്ണിലേക്ക് ഇറങ്ങി പരിസ്ഥിതിയെ അറിയണം. സുന്ദരമായൊരു നാളേക്കായി നമുക്ക് പ്രവർത്തിക്കാം.

ദേവനന്ദ പി
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം