എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/നാം എല്ലാവരും വീട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാം എല്ലാവരും വീട്ടിൽ

ഒരിടത്ത് അമ്മുവും ചിന്നുവും എന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.അവർ നല്ല സുഹൃതതുക്കൾ ആണ്.രണ്ട് പേരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.ഒരു ദിവസം അമ്മു വന്നു ചിന്നുവിനെ വിളിച്ചു.ചിന്നു ..വരൂ നമുക്കു കളിക്കാം.അപ്പോൾ ചിന്നു പറഞ്ഞു അമ്മു...നീ ഒന്നും അരിഞ്ഞില്ലെ, നമ്മുടെ നാട്ടിൽ കൊറോണ എന്ന രോഗം പടർന്നിരിക്കുകയാണ്.അതുകൊണ്ടു നമ്മൾ പുറത്തിറങ്ങാൻ പാടില്ല എന്നാണ് അമ്മ പറഞ്ഞിരിക്കുന്നതു.പിന്നെ നമ്മൾ ഇടയ്ക്കിടെ കൈകൾ സോപ്പു ഉപയോഗിച്ചു കഴുകണം,തുമ്മുബോഴും ചുമയ്ക്കുബോഴും തൂവാല ഉപയോഗിക്കണം,കൂട്ടം കൂടി നില്കാൻ പാടില്ല,അകലം പാലിക്കണം,ഈ രോഗം കാരണം ആണ് നമ്മുടെ സ്ക്കൂൾ നേരത്തെ പൂട്ടിയത്.

                          നമ്മൾ നമ്മുടെ കൂട്ടുകരെയും ടീച്ചെർ‍മാരെയും കണ്ടിട്ട് ഒത്തിരി നളായി അല്ലെ അമ്മു.അതെ,ചിന്നു നീ ഇപ്പൊൾ ഒറ്റയ്ക്കു ഇരുന്നാണോ കളിക്കുന്നത്.അല്ല അമ്മു ,ഞാൻ ഇപ്പോൾ വീട്ടിൽ അമ്മയുടെ കൂടെ അടുക്കളതോട്ടത്തിൽ സഹായിക്കും പിന്നെ ഞാനും അച്ഛനും അടുക്കളയിൽ പാചകം ചെയ്യും,എന്റെ കൂടെ അച്ഛനും കളറിംഗ് ചെയ്യാൻ കൂടും,അമ്മു നീയും ഇതു പോലെ ഒക്കെ ചെയ്യു.ഈ മഹാമാരിയൊക്കെ മാറിയിട്ടു നമ്മുക്കു ഒരുമിച്ചു കളിക്കാം,സ്കൂളിൽ പോകാം ,പഠിക്കാം,നമ്മുടെ കൂട്ടുകാരെയും ടീച്ചർമാരെയും കാണാം ,എന്നിട്ടു അവർ സന്തോഷത്തോടെ യാത്ര പറഞ്ഞ് അമ്മു വീട്ടിലേക്കു പോയീ.
അഭിരാമി എ എം
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ