ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഡിസീസ് 19
കൊറോണ വൈറസ് ഡിസീസ്19
ചൈനയിലെ വുഹാനിൽ തുടങ്ങിയ കൊറോണാ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19 , കൊറോണ വൈറസ് ഡിസീസ് 19 എന്നതാണ് കോവിഡിന്റെ പൂർണ്ണരൂപം. നമ്മുടെ സംസ്ഥാനത്തിലെ തൃശ്ശൂരിലാണ് ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. എൻറെ ഈ അവധിക്കാലത്ത് ജഡായു പാറ യിലും പൊന്മുടിയിലും പോകാനായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത് . അപ്പോഴാണ് കൊറോണ എന്ന മാരകമായ വൈറസ് നമ്മുടെ രാജ്യം ഉൾപ്പെടെ ലോകം മുഴുവൻ വ്യാപിച്ചത് . അത് കാരണം വാർഷികപരീക്ഷയോ ആഘോഷങ്ങളോ ഒന്നും തന്നെ നടത്താൻ കഴിയാതെ സ്കൂൾ അടക്കേണ്ടി വന്നു ഇതിന്റെ ഫലമായി എൻറെ അവധിക്കാല യാത്രകളോ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനോ സാധിക്കാത്തതിൽ എനിക്ക് യാതൊരുവിധ വിഷമവുമില്ല. അതിലുപരി ഈ രോഗത്തെ ഈ ഭൂമുഖത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിഞ്ഞാൽ മതിയെന്നാണ് ഇപ്പോഴത്തെ എന്റെ ഏക പ്രാർത്ഥന.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം