കൊറോണ പടരും നാട്ടിൽ കൂടി
തണ്ടും കാട്ടി നടക്കരുതേ
തുമ്മുമ്പോഴും ചീറ്റുമ്പോഴും
കീടാണുക്കൾ പരന്നീടാം
പുറത്തു പോകും നേരം നമ്മൾ
മാസ്ക് കൂടെ കരുതേണം
പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ
സാമൂഹ്യ അകലം പാലിക്കാം
ലോകം മുഴുവൻ വിലസുന്ന
വൈറസിനെ നമുക്ക് തുരത്തീടാം
വ്യക്തി ശുചിത്വം ശീലിക്കാം
കൈകൾ നന്നായ് കഴുകീടാം
നിയമം നമുക്ക് പാലിക്കാം
നാടിൻ നന്മക്കായെന്നും