കൊറോണ വന്നേ

കൊറോണ വന്നേ കൊറോണ വന്നേ
ചൈനയിൽ നിന്നും കൊറോണ വന്നേ
ദുബായിൽ നിന്ന് വന്നവരെല്ലാം
നിരീക്ഷണത്തിലാണല്ലോ
കൊറോണ വന്നവർ എല്ലാരും
ഒറ്റപ്പെട്ടു കഴിയേണം
സമ്പർക്കം ഒഴിവാക്കേണം
കൊറോണ കാരണമെന്തായി..?
സ്കൂളിൽ പോകാൻ പറ്റില്ല
കളിക്കാൻ പോകാൻ പറ്റില്ല
പുസ്തകവായന ടിവി കാണൽ
സമയമങ്ങനെ പോകുന്നു
പെട്ടെന്നുള്ളോരടച്ചുപൂട്ടൽ
പലരും പട്ടിണിയായല്ലോ
പട്ടിണി കാരണം വലയുന്നോർക്ക്
സർക്കാർ ഭക്ഷണമേകുന്നു
 പോലീസുകാരും ആശു പത്രിക്കാരും രാപ്പകൽ കഷ്ടപ്പെടുന്നല്ലോ
ഓർക്കേണം നാം ഓർക്കേണം
അവരോടൊപ്പം നിൽക്കേണം
കൊറോണ വരാതിരിക്കാനായി നാം
വ്യക്തി ശുചിത്വം പാലിക്കേണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ഇടയ്ക്കിടക്ക് മറക്കാതെ
പുറത്തിറങ്ങുന്നോരെല്ലാം
മറന്നീടേണ്ട മാസ്ക് ധരിക്കാൻ
വീടും വീട്ടുപരിസരവും
വൃത്തിയായി സൂക്ഷിക്കാം
ഒറ്റക്കെട്ടായ് നിന്നീടാം
കൊറോണയെ തുരത്തീടാം

പാർവതി എ വി
1 B ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത