സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

ഒരിക്കൽ രാമു എന്നയാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.രാമുവിൻറെ വീടിൻ്റെ പുറകിൽ നല്ലൊരു തോട്ടമുണ്ടായിരുന്നു ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു.രാമുവിൻറെ കുട്ടിക്കാലത്തു മിക്ക സമയവും അവൻ ആ മരത്തിൻറെ അടുത്തിരുന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിളുകൾ കഴിച്ചിരുന്നു.കാലം മാറിയപ്പോൾ രാമു വളർന്നിരുന്നു അതോടൊപ്പം ആപ്പിൾ മരം ഒരുപാട് പ്രായം ചെന്നിരുന്നു.അങ്ങനെ ആപ്പിൾ മരം പഴം തരുന്നതിൻറെ അളവ് കുറഞ്ഞു.രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു.അവൻ വിചാരിച്ചു ഇത് മുറിച്ചു അവൻ്റെ വീട്ടിൽ വലിയ ഒരു മുറി ഉണ്ടാക്കാൻ തീരുമാനിച്ചു.പക്ഷെ ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു.അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കാൻ തീരുമാനിച്ചു.ഇപ്പോൾ ആ മരം ഒരുപാട് ജീവികൾ,പക്ഷികൾക്കും താമസിക്കാൻ ഒരു ഇടമായിരുന്നു.അങ്ങനെ രാമു മരം മുറിക്കാൻ വന്നപ്പോൾ ഈ ജീവികൾ എല്ലാം ഒന്നിച്ചു രാമുവിൻറെ ചുറ്റും കൂടി നിന്ന് പറഞ്ഞു കുട്ടിക്കാലത്തു ഞങ്ങൾ നിന്നോടൊപ്പം കളിക്കുകയും ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുമുണ്ട്,ഈ മരം ഞങ്ങൾക്ക് വീടാണ് ഇത് മുറിക്കരുത്.അവൻ അതൊന്നും കേട്ടില്ല.അപ്പോഴാണ് രാമു മരത്തിലെ തേനീച്ച കൂട്ടങ്ങളെ കണ്ടത് അവൻ കൂട്ടിലേക്ക്‌ കയ്യിട്ട് തേൻ രുചിച്ചു അത് അവനെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.തേനീച്ച പറഞ്ഞു ഞാൻ എല്ലാ ദിവസവും നിനക്ക് തേൻ തരാം അണ്ണാൻ പറഞ്ഞു നിനക്കു ഞാൻ എല്ലാ ദിവസവും ധാന്യങ്ങൾ തരാം നീ ഈ മരം മുറിക്കരുത് എന്ന അപേക്ഷിച്ചു.അപ്പോൾ രാമു തൻ്റെ തെറ്റ് മനസിലാക്കി അവൻ പറഞ്ഞു "എനിക്ക് എൻ്റെ തെറ്റ് മനസിലായി ഞാൻ ഈ മരം മുറിക്കുന്നില്ല.നിങ്ങൾ ഇവിടെ സുഖമായി ജീവിച്ചോളു.എല്ലാവർക്കും ഇത് കേട്ടപ്പോൾ സന്തോഷമായി. ഗുണപാഠം:തെറ്റ് പറ്റിയെങ്കിലും രാമു തിരിച്ചു വന്നു അതുപോലെ നമുക്കും നമ്മുടെ തെറ്റുകളെ മനസിലാക്കി ഭൂമിയെ സ്നേഹിക്കാം.

അൽന റ്റോബി
2 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ