ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/അകറ്റി നിർത്താം കൊറോണയെ........

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റി നിർത്താം കൊറോണയെ........

ഒരിടത്ത് ഒരു മുത്തശ്ശനുംകൊച്ചുമകനും ഉണ്ടായിരുന്നു. അവന്റെ പേര് അപ്പു എന്നായിരുന്നു. ഒരുപാട് കഥകളും ഉപദേശങ്ങളും നൽകുന്നത് കാരണം അവന് അവന്റെ മുത്തശ്ശനെ വളരെ ഇഷ്ടമായിരുന്നു.എല്ലാ കുട്ടികളെ പോലെത്തന്നെ ഈ കൊറോണക്കാലം അവനും ആസ്വദിക്കുകയായിരുന്നു. അവന്റെ മുത്തശ്ശൻ മൂവാണ്ടൻ മാവിന്റെ ചോട്ടിലിരുന്ന് അവന് ഒരു പാട് കഥകൾ പറഞ്ഞു കൊടുത്തു. അവിടെ അപ്പുവിന് കൂട്ടായിട്ട് ഒരു അണ്ണാൻ കുഞ്ഞും ഒരു വാലാട്ടി പക്ഷിയുമുണ്ട്. അവിടെയിരുന്ന് അപ്പു മുത്തശ്ശനോട് കൊറോണയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ്. അപ്പു: മുത്തശ്ശാ ഈ കൊറോണ എന്നാൽ എന്താ? മുത്തശ്ശൻ: അത് മോനെ നമ്മുടെനഗ്നനേത്രങ്ങൾകൊണ്ട്കാണാൻകഴിയാത്ത വൈറസുകളാണു.ഈ ലോകം തന്നെ ഇല്ലായ്മ ചെയ്യാനുള്ള കഴിവ് അവയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അവയെ നിസാരമാക്കരുത്. അപ്പു: അപ്പോൾ ഈ ലോക്ക് ഡൗണും നിയന്ത്രണങ്ങളും എന്തിനാ? മുത്തശ്ശൻ: മോനെ കൊറോണ പകരുന്ന സാഹചര്യത്തിൽ ആ രോഗമുള്ള ഒരു വ്യക്തിയിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ വേണ്ടിയാണ് സർക്കാരും പോലീസും ജനങ്ങളോട് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാൻ പറയുന്നത്. മോന് മനസ്സിലായോ? അപ്പു: മനസ്സിലായി മുത്തശ്ശാ..... അപ്പോഴാണ് അവന്റെ കൂട്ടുകാരൻ അവിനാഷിന്റെ ഫോൺ വന്നത്. അവിനാഷ്: ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ. എന്റെ പപ്പ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. കുറെ മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ട് വന്നിട്ടുണ്ട്. നീ വേഗം വീട്ടിലേക്ക് വാ.നമുക്ക് അതു കൊണ്ട് കളിക്കാം.അപ്പു കൂട്ടുകാരന്റെ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ മുത്തശ്ശൻ തടഞ്ഞു. മുത്തശ്ശൻ: വിദേശത്ത് നിന്ന് വന്ന അവന്റെ പപ്പയ്ക്ക് 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷമേ രോഗമുണ്ടോ ഇല്ല എന്ന് ഉറപ്പിക്കാൻ പറ്റുകയുള്ളൂ. ചെറിയ കുട്ടികൾക്ക് രോഗ പ്രതിരോധശേഷി കുറവായിരിക്കും. അതു കൊണ്ട് മോൻ ഇപ്പോൾ പോകണ്ട. അവിനാഷും അവന്റെ പപ്പയും അവിടെത്തന്നെ കാണും. എല്ലാം കഴിയുമ്പോൾ നമുക്കവിടെ പോകാം. അപ്പുവിന് സങ്കടം വന്നെങ്കിലും മുത്തശ്ശൻ പറഞ്ഞത് അവൻ അനുസരിച്ചു. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ആദ്യത്തെ പോലെ കൂട്ടുകാരൊത്ത് കളിക്കാമെന്ന ആശ്വാസത്തോടെ അവൻ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

അൻസില ജാസ്‍മിൻ
10 B ജി എച് എസ് തോൽപ്പെട്ടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ