ഓർക്കുവാൻ ഒന്നിലേറെ
ഓർമ്മകൾ നൽകിയെന്നും
എന്റെ വിദ്യാലയം
ഇണങ്ങിയും പിണങ്ങിയും
എന്നുമെൻ കൂടെ നിന്ന
എൻറെ ചങ്ങാതിമാർ
ശാസിച്ചും സ്നേഹിച്ചു
വാത്സല്യത്തോടെയും അക്ഷരങ്ങൾ
പഠിപ്പിച്ചുതന്ന എൻ അധ്യാപകർ
കനിവിന്റെ വെൺതൂവലിൽ ഞാൻ
തീർത്ത പൊൻ ശില്പമായി
മനസ്സിന്റെ അടിത്തട്ടിൽ നിറഞ്ഞു
നിൽക്കുന്ന എന്റെ വിദ്യാലയം.