• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
LK Award 2025 float ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ് . അവലോകനം
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி


ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/സയൻസ് ക്ലബ്ബ്-17

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ

സയൻസ് ക്ലബ്ബ്

2018 -19 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി. സ‍ൂസി ചെറിയാൻ (എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എൿസിബിഷൻ കുട്ടികൾക്കുവേണ്ടി നടത്തുകയുണ്ടായി. ലാബിലെ ഉപകരണങ്ങൽ, കെമിക്കലുകൾ, ടെസ്റ്റ്ടൂബുകൾ, ടെസ്റ്റ്ടൂബ് ഹോൾഡറുകൾ, കോണിക്കൽ ഫ്ലാസ്ക്കുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ലഭിച്ചു. ശാസ്ത്രസംബന്ധിയായ പ്രസ്നോത്തരികൾ, ഉപന്യാസരചനകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി.

സ്കൂളിലെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ജീവശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ സസ്യഭാഗങ്ങളുടെ സെൽഘടന കുട്ടികൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കാണുകയുണ്ടായി. ഇത് ശാസ്ത്രലോകത്തിലെ സൂക്ഷ്മതലങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന അറിവുകൾ സ്വായത്തമാക്കുവാൻ കുട്ടികളെ സഹായിച്ചു.

ശാസ്ത്രോത്സവം - 2018

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം എന്ന പരിപാടി സ്കൂളിൽ നടക്കുകയുണ്ടായി. യു.പി.ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശാസ്ത്രോത്സവം കുട്ടികളിൽ ശാസ്‌ത്ര അവബോധം ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു. ജലറോക്കറ്റ് ഉൾപ്പെടെ വിവിധ പരീക്ഷണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ശാസ്ത്രോത്സവം കുട്ടികളിൽ ശാസ്ത്രവിഷയങ്ങളോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലായിരുന്നു.


"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ/സയൻസ്_ക്ലബ്ബ്-17&oldid=606206" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 14 ഫെബ്രുവരി 2019, സമയം: 20:36

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 20:36, 14 ഫെബ്രുവരി 2019.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 75 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്