ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ മണ്ണിനെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിനെ അറിയാം

ഫലഭൂയിഷ്ഠമായ മണ്ണാണ് നല്ല ജീവന് ആധാരം.ഇന്ന് കാണുന്ന മണ്ണ് രൂപപ്പെടാൻ ലക്ഷകണക്കിന് വർഷങ്ങൾ എടുത്തിട്ടുണ്ട്. മണ്ണ് മലിനമാകാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. മണ്ണിന്റെ മഹത്വം അറിഞ്ഞു അത് സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന ദിവസമാണ് ഡിസംബർ 5. ഭൂവിഭവങ്ങളിൽ മുഖ്യമാണ് മണ്ണ്. ഭൂമി നമ്മുടെ പെറ്റമ്മ യും മണ്ണ് നമ്മുടെ വളർത്തമ്മയുമാണ്. മണ്ണിനെ മറക്കുന്നതും പരിചരിക്കാതിരിയ്ക്കുന്നതും മാതാവിനെ മറക്കുന്നതിന് തുല്യമാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഒരു രാജ്യത്തെ മണ്ണ് നശിപ്പിക്കുന്നതിലൂടെ ആരാജ്യത്തെ തന്നെ നശിപ്പിക്കുകയാണ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽററ് വ്യക്തമാക്കി യിരിക്കുന്നത് . ഇതെല്ലാം മണ്ണിന്റെ മഹത്വം തന്നെയാണ് സൂചിപ്പിക്കുന്നത്. ഭൂമിയുടെ പുതപ്പായ മണ്ണിന് ഇന്ന് പല മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. പലതരത്തിൽ മണ്ണ് മലിനമാകുന്നുണ്ട്. അതിൽ പ്രധാനമാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ. ഇത് മണ്ണിൽ വിളയുന്ന വിളകൾക്കും വിളവ് ഭക്ഷിക്കുന്ന മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും അപകടമാണ്. മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. മണ്ണിൽ വീഴുന്ന ഓരോ തുള്ളി വെള്ളവും മണ്ണിലേക്ക് ഇറങ്ങുന്ന രീതിയാണ് വരൾച്ച തടയാൻ നല്ലത്. മണ്ണിനെ കഴിയുന്ന വിധം സംരക്ഷിക്കണം. നമ്മുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പിനും, ആരോഗ്യത്തിനും ഭക്ഷണത്തിനും ജലത്തിനും വേണ്ടി മണ്ണിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് നാം എപ്പോഴും ഓർക്കേണ്ടതാണ്.

നക്ഷത്ര. എസ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം