St. Mary`s LPS Pallippuram
ദൃശ്യരൂപം
സെന്റ്.മേരീസ് എൽ.പി സ്കൂൾ ചരിത്രം
ചേർത്തല താലൂക്കിൽ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേതീരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911 ലാണ് ഈ സ്‌കൂൾ ആരംഭിച്ചത് .തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108 വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.