ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ എന്താണ് പരിസ്ഥിതി?

എന്താണ് പരിസ്ഥിതി?
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലോകമെമ്പാടും പരിസ്ഥിതിയെ പരാമർശിക്കാത്ത ദിനങ്ങൾ ഇല്ലാതിരിക്കില്ല. എന്നാൽ പരിസ്ഥിതി എന്നത് അതിന്റെ വിശാലതയിൽ നിന്ന് ഒതുങ്ങി തീർന്നിരിക്കുന്നു.
പരിസ്ഥിതി നശീകരണം എന്നുപറഞ്ഞാൽ പാടം, ചതുപ്പുകൾ മുതലായവനികത്തൽ ,ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ മരങ്ങൾ മുതലായ വെട്ടി നശിപ്പിക്കുക,കുന്നുകൾ പാറകൾ ഇവ ഇടിച്ചു നിരത്തുക,കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ മേഖലയിൽ നിന്ന് വരുന്ന വിഷലിപ്തമായ പുക മൂലമുള്ള പരിസ്ഥിതി മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന മലിനജലം,ലോകമെമ്പാടും നശീകരണ യന്ത്രം ആയി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഈ-വേസ്റ്റ്, വാഹനത്തിൽ നിന്നുണ്ടാകുന്ന പുക മലിനീകരണം, പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം, എന്നാൽ ഇതൊന്നുമല്ല പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ സ്വതന്ത്ര അന്വേഷണം ഉള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ് എന്നിവ ഉണ്ടായാൽ കണ്ടുപിടിക്കാൻ നമുക്കാവും
പരിസ്ഥിതിയെ നശിപ്പിക്കുന്ന നമുക്ക് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കാം. പരിസ്ഥിതി പ്രശ്നത്തിൽ പെട്ടു ലോകം ഇന്ന് നട്ടംതിരിയുകയാണ്. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചു, മരങ്ങൾ നട്ടുപിടിപ്പിച്ചു, ജലാശയങ്ങൾ നശിപ്പിക്കാതെയും, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം തടയാൻ വാഹനങ്ങൾ കുറക്കുകയും, വാഹനത്തിനു പകരമായി മലിനീകരണം കുറഞ്ഞ മറ്റുമാർഗങ്ങൾ ഉപയോഗപ്രദം ആക്കുക. കുന്നുകളും പാടങ്ങളും ഇടിച്ചു നികത്തുന്നത് തടയുക. ഫാക്ടറികളിൽ നിന്ന് മനുഷ്യന് ദോഷമായി എന്തുവന്നാലും അതിനെതിരെ പ്രതികരിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ ഈ കൊച്ചു ഭൂമിയെ നമുക്ക് തന്നെ സംരക്ഷിക്കാം. മലകളും, പാറകളും ഭൂമിയുടെ ആണികൾ ആണ് അവ തളർന്നാൽ ഭൂമി തളരും. പുഴകളും, ചെറുതോടുകളും, കുളങ്ങളും നാളേക്ക് വേണ്ട ജലാംശമാണ് അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

"SAVE THE NATURE"

അലി മുൻഷി‍‍ദ് സി.ടി
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം