കൊറോണ വന്നൂ അമ്മൂമ്മേ
എന്താണെടോ ആ സാധനം ?
മഹാരോഗം പരത്തും കീടം .
ഇനിയെന്തു ചെയ്യും പൊന്നുമോനേ ?
വയോജനങ്ങൾ വീട്ടിലിരിക്കണം
അത്യാവശ്യക്കാർ പുറത്തിറങ്ങണം
കുട്ടികൾ കഥ വായിച്ചിരിക്കണം
കൃഷിയും ക്ളീനിങ്ങും നടത്തേണം
കൈയും മുഖവും കഴുകേണം
അയ്യോ !അപ്പോൾ എൻെറ മരുന്നോ?
പേടിക്കല്ലേ അമ്മൂമ്മേ
ആരോഗ്യപ്രവർത്തകരും പോലീസും
നമ്മുടെ രക്ഷയ്ക്കായുണ്ടല്ലോ.