ഇടതൂര്ന്നിതളുകളാൽ
സൂര്യനെ തേടി നീ
പുഞ്ചിരി തൂകിടും സൂര്യകാനന്തി
മന്ദമാരുതനോടൊത്തു ചാഞ്ചാടും
നീണ്ട കഴുത്താണോ നിന്നഴക്
ചെറുതായ് പുഞ്ചിരിനീപൊഴിച്ചിടുന്നോ
ചെറുവണ്ടിനോടൊപ്പം നീ
കളിച്ചിടുന്നോ
കരിവണ്ടു കളിപ്പാട്ടുമൂളിയെത്തി
നിന്നിളം ചുണ്ടിലെതേന് നുകരാന്‍
കിട്ടിയ തേൻതുളളി ചുണ്ടിൽ വഹിച്ചിട്ടു
കൂട്ടിനെ ലക്ഷ്യമായ് പറന്നു നീങ്ങും
വീണ്ടുമാവണ്ടത്താൻ
നിന്നെ കാണാൻ
സ്നേഹസംഗീതം മുഴക്കിടുമ്ബോൾ