ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / ഐ ടി ക്ലബ് പ്രവർത്തനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐ ടി ക്ലബ് തയ്യാറാക്കിയ ANIMATION ന് state level competation ൽ BEST EDING നുള്ള സമ്മാനം ലഭിച്ചു രാജാസ് ഹൈസ്കൂൾ ANIMATION FILM

ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മലപ്പുറം ഉപജില്ലാ ഐ. ടി. മേളയിൽ HS HSS വിഭഗത്തിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് -മലപ്പുറം ഉപജില്ലാ ഐ. ടി. മേളയിൽ HS HSS വിഭഗത്തിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .STATE IT MELA 4പ്രാവിശ്യം തുടർച്ചയായി digital paining വിഭാഗത്തിൽ ഒന്നാംസ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷൻ A GRADE ഉം ലഭിച്ചു .
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണി ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി .40 കുട്ടികൾ വിവിധ പരിശിലനങ്ങളിൽ പങ്കെടുത്തു വരുന്നു.അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷൻ സിനിമകൾ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ ദൈനംദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ഹായ്സ്കൂൾ കുട്ടിക്കൂട്ടം' പ്രവർത്തനം കൊണ്ട് ഉദേശിക്കുന്നത്.
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ RAJAHS ലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 28കുട്ടികളെ ഉൾപ്പെടുത്തിയിട്ടു​ണ്ട്