താണ്ഡവമാടുന്നു ഭൂവിൽ കോവിഡ് എന്ന മഹാമാരി
ചൈനയിൽ തുടങ്ങി പോലും
അതിരില്ല ലോകം അടക്കി താണ്ഡവമാടുന്നു ഭൂവിൽ
ഇറ്റലിയും ഇറാനും വിറച്ചീടുന്നു
സ്പെയിനും യുകെയും അമേരിക്കയും ശവപ്പറമ്പായി മാറുന്നു.
ഇല്ല തോൽക്കില്ല മർത്യൻ
വസൂരിയും പ്ലഗിനേയും
മന്തിനെയും മലമ്പനിയും
തോൽപ്പിച്ച മർത്യൻ
തോൽപ്പിക്കും ഈ കൊറോണയേയും
കോർത്തിടാം നമ്മൾക്കി മാരിയെയും
കൈകൾ കോർക്കാതെ കോർത്തിടാം
നേരിടാം നമ്മൾക്കിതിനെ
തുരത്തിടാം നാട്ടിൽ നിന്നുമീ ഭീകരനെ