പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കൊറോണ എന്ന മഹാവ്യാധി അതിഭീകരമായി ലോകത്ത് പടർന്ന് പിടിക്കുകയാണ്.ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പിടിപെടുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ലോകത്തെ ഈ അവസ്ഥകൾ കാണുമ്പോഴാണ് ശു ചിത്വബോധത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും നാം കൂടുതൽ ചിന്തിക്കുന്നത്. വ്യക്തി ശുചിത്വം പാലിച്ചാൽ തന്നെ ഇത്തരം പകർച്ചവ്യാധികളെ ഒരു പരിധി വരെ പ്രതിരോധിക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റൈസ റോ ഉപയോഗിച്ച് കഴുകുക, ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക, മുഖാവരണം ധരിക്കുന്നത് ശീലമാക്കുക ,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്താൽ തന്നെ പല രോഗങ്ങളിൽ നിന്നും മുക്തി നേടാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കൃത്രിമമായതും പായ്ക്കു ചെയ്തതുമായ ഭക്ഷണ സാധനങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഏറ്റവും പ്രധാനപ്പെട്ടത്, ഏതെങ്കിലും അസുഖം വന്നാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മരുന്ന് കഴിക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ശുദ്ധജല സ്രോതസ്സുകൾ മലിനപ്പെടുവാനും എലികൾ ,കീടങ്ങൾ മുതലായവ പെരുകാനും പകർച്ചവ്യാധികൾ പടരാനും സാധ്യത ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുവാനും രോഗങ്ങളെ അകറ്റി നിർത്തുവാനും സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം