ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഒരു യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു യാത്രാമൊഴി

ആഴങ്ങളിലേക്ക് എത്തിനോക്കുക-
യാണെൻ ജീവൻ മരണമാകുന്ന
സുഹൃത്തിനെ കണ്ടുമുട്ടാൻ
വെളിച്ചം നിറഞ്ഞ ലോകത്തുനിന്ന്
ഇരുട്ട് ബാധിച്ച മനസ്സുകൾ താണ്ടി
മരണമാം സുഹൃത്തിനെ
കാത്തിരിപ്പൂ ഞാൻ.
ക്ഷണിക്കപ്പെടാതെയെൻ
ആത്മാവിലേക്കലിയാൻ
കൊതിക്കുന്ന നിന്നെ
ഇരുകൈകൾ നീട്ടി കാത്തിരിപ്പൂ...
ഒരു യാത്രാമൊഴിക്കുള്ള
സമയം.....അതു മാത്രമാണെൻ പ്രതീക്ഷ.
 

ആദിത്യ.
9 ബി ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത