കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കോവിഡ് തലച്ചോറിനെ ബാധിച്ചേക്കാമെന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് തലച്ചോറിനെ ബാധിച്ചേ ക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ


     കോവിഡ് -19 തലച്ചോറിനെയും ബാധിച്ചേക്കാമെന്ന ആശങ്ക വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദ്ധർ. ന്യൂയോർക്കിലെ കോവിഡ് രോഗികളിൽകണ്ട ലക്ഷണങ്ങളാണ് ഈ ആശങ്കയുടെ അടിസ്ഥാന മെന്ന് ഡോക്ടർമാർ പറഞ്ഞു. ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചില രോഗികൾ സാധാരണ കോവിഡ് ലക്ഷണ്ണങ്ങളായ പനി, ശ്വാസതടസ്സം എന്നിവയ്ക്ക് പുറമെ സ്ഥലകാലഭ്രമം കൂടി പ്രകടിപ്പിച്ചിരുന്നു. തങ്ങൾ എവിടെയാണെന്നോ ഏതുവർഷ മാണെന്നോ ഓർത്തെടുക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല. കോവിഡ് വൈറസ് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിച്ചേക്കുമെന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ശ്വാസമെടുക്കാനുള്ള ബുദ്ധി മുട്ടില്ലെങ്കിൽ ആശുപത്രിയിൽ എത്തേണ്ട ആവിശ്യമില്ലെന്ന ഉപദേശം ഇനിമുതൽ മാറ്റേണ്ടിയിരിക്കുന്നു.
     

ലക്ഷ്മി നന്ദ
8 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം