ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/ലോകത്തിന്റെ പോക്ക് എങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിന്റെ പോക്ക് എങ്ങോട്ട്

ഇന്ന് എല്ലാ ലോകരാജ്യങ്ങളും ഭയത്തോടെ നോക്കുന്ന ഒരു മഹാമാരി യാണ് കോവിഡ് 19. ലക്ഷകണക്കിന് ആളുകൾ മരിക്കുകയും അതിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുകയും ചെയ്തിരിക്കുന്നു. കൊറോണ യെ പ്രതിരോധിക്കാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. വ്യക്തി ശുചിത്വവും, സാമൂഹിക അകലം പാലിക്കലുമാണ് അതിനുള്ള പോം വഴികൾ. ഇതിനായി ഒട്ടു മിക്ക രാജ്യങ്ങളിലും ലോക്ക് ഡൌൺ പ്രാവർത്തികമാക്കി. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇതാണ് മാർഗം. എത്രയും വേഗം രോഗമുക്തി നേടാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം, പ്രാർത്ഥിക്കാം. ജാഗ്രത ഇപ്പോൾ മാത്രം പോര, അത് തുടരുകതന്നെ വേണം. കാരണം ഈ വൈറസിനെ നമ്മൾ തുരത്തുമ്പോൾ ഇതിന്റെ പതിന്മടങ് ശക്തിയുള്ള പല തരം വൈറസുകൾ അവയുടെ ഊഴത്തിനായ് നമ്മുടെ ചുറ്റുപാടും തന്നെയുണ്ട്. അത് കൊണ്ട് നാം കരുതിയിരിക്കുക.

അനന്യ.പി.എൽ
4 ഗവൺമെന്റ് യു.പി.എസ്.വാമനപുരം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം