സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം

പരിസ്ഥിതി സംരക്ഷിക്കാം

നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . പണ്ട് മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പ്രകൃതിയിൽ ഇന്ന് മരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. മനുഷ്യർ തന്റെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് . ഇനിയും അനേകായിരം തലമുറകൾ കടന്നുപോകേണ്ട ഈ മണ്ണിൽ അവർക്കു ജീവിക്കാൻ കഴിയാത്തവിധം എല്ലാം ഉപയോഗിച്ചു തീർക്കാൻ ആരാണ് നമുക്ക് അധികാരം തന്നത്?

പ്രകൃതിയെ സംരക്ഷിക്കുക എന്നത് മനുഷ്യരായ നമ്മൾ ഓരോരുത്തരുടേയും കടമയാണ്. നാം ജീവിക്കുന്ന ഈ ലോകത്തിൽ ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാം ശ്വസിക്കുന്ന ജീവവായു , അതു നിർമ്മിക്കുവാൻ സസ്യങ്ങളുടെ ഇലകൾക്കു മാത്രമേ കഴിയൂ. അതിനായി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാം. ഇന്നു നമ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ നാം നമ്മുടെ ജീവനു തന്നെ ആപത്തു വരുത്തുകയാണ്.. ഇനിയും കൂടുതൽ മരങ്ങൾ നമ്മൾ വച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്.



അനഘ. ബി.ആർ
V സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം