എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/ഒരിക്കൽകൂടി.
ഒരിക്കൽകൂടി
ഇങ്ങനെ ക്ലാസ്സ് അവസാനിക്കുമെന്ന് വിച്ചാരിച്ചതെയില്ല. വിങ്ങുന്ന ഹൃദയവുമായി വീട്ടിലെത്തി. ടിവിയിലെ വാർത്തകൾ കണ്ടു അമ്പരന്നു. കോവിഡ് 19 എന്ന രോഗത്തിൽ നിന്നും രക്ഷിക്കാനാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. ജാഗ്രത കരുതൽ ഇവ പാലിക്കുന്ന തോടൊപ്പം ഒരുപിടി മധുരിക്കുന്ന ഓർമ്മകളുമായി... ഇടയ്ക്കുവെച്ച് മുറിഞ്ഞുപോയ വിദ്യാലയ ജീവിതത്തിൻറെ താളത്തുടിപപുകളും ആയി ഞങ്ങൾ ഓരോരുത്തരും വീണ്ടും ആ ക്ലാസ്സ് മുറിയിൽ ഒപുറത്ത് മഴ തകർത്തു പെയ്യുന്നു. വരണ്ടുണങ്ങിയ ഭൂമി ആർത്തിയോടെ നാവു നനച്ചു. എങ്ങും ആഹ്ലാദം നിറയേണ്ട താണ്. പക്ഷേ... ഹൃദയം കീറി മുറിക്കുന്ന വേദന. ഞാനും ചേച്ചിയും യും രണ്ടു മരപ്പാവകൾ പോലെ മഴ നോക്കിയിരുന്നു. സഹിക്കാൻ പറ്റുന്നില്ല. ആ സുന്ദര ദിനങ്ങൾ ഒരിക്കൽക്കൂടി കൂടി വന്നിരുന്നെങ്കിൽ! മനസ്സ് പീലി വിടർത്തിയാടുന്ന മയിലിനെ പോലെയായിരുന്നു ആ ദിനങ്ങളിൽ. സഹപാഠികളും ഒത്ത് എന്തൊരു ഉല്ലാസം ആയിരുന്നു. തിരക്കോട് തിരക്ക്. വന്നു കഴിഞ്ഞാൽ മറ്റൊന്ന്. ആവേശത്തോടെ ഓരോന്നായി ചെയ്തുകൊണ്ടിരുന്നു. ക്ഷീണം തോന്നിയതേയില്ല. എല്ലാവരും ഉത്സവലഹരിയിൽ ആയിരുന്ന പക്ഷേ പക്ഷേ എവിടെ നിന്നോ വീശി അടിച്ച കൊടുങ്കാറ്റിൽ എല്ലാം നിലം പൊത്തി. ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് കോവിഡ് പടരുന്നു. അണ പൊട്ടിയൊഴുകുന്ന കണ്ണുനീർ തുടച്ചുമാറ്റാൻ ടീച്ചർ വൃഥാ ശ്രമിച്ചു. അതിരില്ലാത്ത സങ്കടത്താൽ പൊട്ടിക്കരഞ്ഞുകൊണ്ട് കൂട്ടുകാരെല്ലാം പടിയിറങ്ങി..രിക്കൽ കൂടി ഒത്തു കൂടാൻ കഴിഞ്ഞിരുന്നുവെങ്കിൽ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |