അറിയണമറിഞ്ഞിടേണമീ- മഹാവ്യാധിയെ.
തുരത്തണം, തുരത്തിടേണമാ- മഹാവിപത്തിനെ.
മാസ്ക്കുകൾ ധരിച്ചിടേണം കൈകൾ നന്നേ കഴുകണം.
തമ്മിൽ നമ്മൾ അകലം പാലിച്ചേവരും കഴിയണം.
കൂട്ടരെ ഓർത്തിടേണമീ മഹാസന്ദേശം.
കൂട്ടരെ പാലിക്കുകയീ മഹാധർമം.
കൊറോണയെന്ന ഭീകരൻ തകർത്തെറിഞ്ഞ ജീവിതം.
ഈ മഹാവിപത്തിനോട് പൊരുതീടുക നാമേവരും.
വൈറസ് എന്ന വ്യാധിയിൽ പൊലിഞ്ഞു പോയ ജീവിതം.
കൊറോണയെന്ന മഹാവ്യാധി തൂത്തെറിഞ്ഞ ജീവിതം.