എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഉള്ളുരുക്കങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉള്ളുരുക്കങ്ങൾ


ഏതു വളവിൽ
വെച്ചാണ്‌
പുഴ നീരു വറ്റി മരിച്ചത്?
കാത്ത് കാത്ത്
പൊരി മണലിലുരുകുന്നുണ്ടൊരു
തോണി.

ഏതു തിരിവിൽ വെച്ചാണ്‌
മരങ്ങളൊക്കെയും
മറഞ്ഞു പോയത്?
അറക്ക മില്ലിനെ വട്ടമിട്ട്
ഒരു നാട്ടാന നില്പുണ്ട്
തനിക്കൊപ്പം മുറിഞ്ഞുപോന്ന
കാടിനെ കണ്ട്
കണ്ണു നീറി.

കുന്നിൻ മുകളെല്ലാം
കുഴിത്താഴ്‌ച്ചയാകെ
പാടത്തൊക്കെ
കളർ വീടു പൂക്കെ,
എതോ കുത്തൊഴുക്കിൽ വെച്ച്
നമ്മെയും കാണാതാവും..!

ഹഫ് സ കല്ലുങ്കൽ(അധ്യാപിക)
എസ്.പി.ഡബ്യൂ.എച്ച്.എസ്.ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത