എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ വൈറസ്
വൈറസ് നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നമാണ് കൊവിഡ്-19 അഥവാ കൊറോണ വൈറസ്. ഈ ലോകം മുഴുവൻ വൈറസിൻ്റെ പിടിയിലാണ്. നമ്മുടെ കൊച്ചു കേരളമടക്കം ലോകമാകെ പ്രതിസന്ധിയിലാണ് ഉള്ളത്. Stay home stay Safe എന്ന മുദ്രാവാക്യം നമുക്ക് പാലിക്കാം, എന്നു വച്ചാൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, തിരിച്ച് വീട്ടിലെത്തിയ ഉടനെ കൈകൾ സോപ്പിട്ട് കഴുകു ക.അസുഖം വന്നു കഴിഞ്ഞാൽ നമ്മുടെ കുടുംബാംഗങ്ങളെ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ്.ഈ രോഗം വന്നാൽ ഒറ്റപ്പെട്ടു പോകും.അവശ്യസാധനങ്ങളൊഴികെ മറ്റെല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ നമ്മുടെ നാടിൻ്റെ അവസ്ഥ വളരെ ഗുരുതരമാണ്. ഈ രോഗം വേഗം മാറി നമ്മുടെ ജീവിതം പഴയ അവസ്ഥയിലേക്ക് വരാൻ നമുക്ക് പ്രാർത്ഥിക്കാം.
|