സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ കൊറോണ

ഭീകരൻ കൊറോണയെത്തീ
ലോകത്തെയാകെ മാറ്റിയല്ലോ ?
കടയില്ല .....സ്കൂളില്ല....ഓഫീസില്ല ....
റോഡിലോ വാഹനങ്ങളൊന്നുമില്ല
റേഡിയോയിലൂടെ ടിവിയിലൂടെ
ആരോഗ്യസന്ദേശങ്ങൾ മാത്രമായി
സോപ്പുപയോഗിച്ചു കൈകഴുകണം
പുറത്തിറങ്ങിയാൽ മാസ്കണിയണം
അതിഥിത്തൊഴിലാളികൾ യാത്രയായി
മറുനാടൻ മലയാളികൾ തിരികെയെത്തും
ഇനിയെന്നു തീരുമെന്ന് അറിയില്ലലോ
എല്ലാവരെയും അകത്തിരുത്തി
സുരക്ഷിതമാക്കുമീ ലോക്ക്ഡൗൺ കാലം

ജയപ്രിയ ജെ.പി .
നാലാം ക്ലാസ് , സെന്റ് ജോൺസ് എൽ .പി .എസ് . വാത്തികുളം.
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത