ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/അന‌ുസരണ

Schoolwiki സംരംഭത്തിൽ നിന്ന്
അന‌ുസരണ

പണ്ടൊരിക്കൽ ഒരാൽമരത്തിൽ അമ്മക്കിളി ഉണ്ടായിരുന്നു . അമ്മക്കിളിക്ക് ഒരു മകൾ ഉണ്ട് ചിന്നു. ചിന്നുവിന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.വറുത്ത പയറുമണികൾ കഴിക്കണം. അതവൾ അമ്മയോട് പറഞ്ഞു. വൈകുന്നേരമാകുമ്പോൾ പയറുമണികൾ കൊണ്ടുവരാം.അപ്പോൾ അണ്ണാറക്കണ്ണൻ ഒരു നാഴി പയറുമണികളുമായി വന്നു. "അമ്മക്കിളി എന്റെ കൈവശം പയറുമണികൾ ഉണ്ട് ,കുഞ്ഞിക്കിളിക്ക് വറുത്തു കൊടുക്ക് ". "നന്ദി അണ്ണാറക്കണ്ണാ ".

അമ്മക്കിളി ചട്ടിയിലിട്ടു പയറുമണികൾ വറുത്തു. "വേഗം, വേഗം" കുഞ്ഞിക്കിളി പറഞ്ഞു. അമ്മ പയറുമണി അടുപ്പിൽ നിന്ന് താഴെ ഇറക്കി വച്ചു. അമ്മക്കിളി പാത്രം എടുക്കാൻ പോയ സമയം കുഞ്ഞിക്കിളി പയറുമണി കൊത്തി. അവൾ കരഞ്ഞു" അയ്യോ ! അമ്മേ എന്റെ ചുണ്ടു പൊള്ളിയേ ........ അമ്മക്കിളി ഓടി വന്നു. ഞാൻ പറഞ്ഞിട്ടില്ലേ അടുപ്പിൽ നിന്ന് ഇറക്കിയ ആഹാരം തണുത്തിട്ടേ കഴിക്കാവൂ എന്ന്. അമ്മയും അച്ഛനും പറയുന്നത് അനുസരിക്കണം.

ഗൗരി സാരംഗി
3 ഗവ യ‌ു പി എസ് ശാസ്‌താംതല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം