കെ.കെ.എം.എച്ച്.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വീടിന്റ ഗേറ്റ് തുറന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു. പോർച്ചിലേക്ക് നോക്കിയപ്പോ മൂപ്പരതാ കയ്യിൽ പൈപ്പും പിടിച്ചു ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നു.

"മൻസൂർക്കാ... "എന്ന് നീട്ടി വിളിച്ചു. "അല്ല, ഇതാര്? ഷാംസോ.... കാറില്ലാത്ത മഴയാണല്ലോ ഇന്ന്... "

"ആഹാ..... മഴക്ക് കാറും ബൈക്കും ഒക്കെ ഉണ്ടോ മൻസൂർക്ക.... "

"അന്റെ തമാശ ഇപ്പോഴും നിർത്തിയിട്ടില്ലല്ലേ.... "അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ പറഞ്ഞത് തമാശയാണോ? "

"പിന്നല്ല, മഴക്ക് കാറും ബൈക്കും ഉണ്ടാവോ എന്ന് ചോതിച്ചില്ലേ.. "

"അത് ഇക്ക തന്നെ അല്ലെ പറഞ്ഞത്. "

"എടാ മടക്കൂസെ... ഞാൻ അതല്ല പറഞ്ഞത് മഴ പെയ്യുകയാണേൽ മഴക്കാർ ഉണ്ടാകും. നീ മഴക്കാർ എന്നൊന്നും കേട്ടിട്ടില്ലേ... "

"ഓഹ്.. അതായിരുന്നോ... . "

"ഇയ്യ് വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ... റസീ... ഇയ്യ് ശസൂന് ചായ എടുത്താ... "

"ചായ ഒന്നും വേണ്ട... "


അടുക്കളയിൽ നിന്നും എന്തോ തിരക്കിട്ടു പണി എടുക്കുമ്പോഴാണ് മൂപ്പരുടെ വിളി. അടുക്കളയിൽ നിന്നും റസീന മുൻവശത്തേക്ക് വന്നു.

"അല്ല ഇതാര്? ഷംസു മോനോ... അടുപ്പത്തു തീ ആളിക്കത്തിയപ്പോയേ എനിക്ക് തോന്നിയിരുന്നു ആരേലും ഇവിടെ വരുമെന്ന്. "വരാന്തയിൽ എത്തിയ റസീന ഷംസുദീനെ അടിമുടി സ്കാൻ ചെയ്ത ശേഷം പറഞ്ഞു.

"റസീ.. ഇയ്യ് ആദ്യം ചായ എടുക്ക്. എന്നിട്ട് സംസാരിക്കാം... "

"മോനെ അകത്തേക്ക് ഇരിക്ക്.. ഞാൻ ചായ എടുത്തിട്ട് വരാം. "

"ഏയ് എനിക്ക് ചായ ഒന്നും വേണ്ട... ഞാൻ വേറൊരു ആവശ്യത്തിനാ വന്നത്. "

"എന്താ ആ ആവിശ്യം? "രണ്ടു പേരും ഷംസുവിൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ... "

"എന്ത്?.. "രണ്ടു പേരും ഒന്നും അറിയാതെ മുഖാമുഖം നോക്കി... "


"നാളത്തെ പ്രത്യേകത എന്താ... "

"എന്താ?.. "

"അത് തന്നെയാ ഞാനും നിങ്ങളോട് ചോദിച്ചത്"

"നാളെ... നാളെ... ആ മനസ്സിലായി... ജൂൺ 5 ലോക പരിസ്ഥിതി ദിനം. "

"ആ അത് തന്നെ... അവിടെ കൊട് കൈ. "എന്ന് പറഞ്ഞു ഷംസു മൻസൂറിന്റെ കൈ പിടിച്ചു കുലുക്കി.

"നിന്റെ ആവശ്യം പറ "

"ഞാൻ നിങ്ങളുടെ അടുത്ത് നിന്നും രണ്ട് തൈ കൊണ്ട് പോകാൻ വന്നതാ... ഇപ്രാവശ്യം ഞാനും സുന്ദരനും ബെറ്റ് വെച്ചിരിക്കാ.. ആരുടെ തൈ ആണോ വേഗം വലുതാവുന്നത് എന്ന്. "

"ഓഹോ... നല്ല കാര്യം.. നിനക്ക് വേണ്ടത് എടുത്തോ" എന്ന് അവരുടെ ഗാർഡനിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു.

ശംസുദീൻ അവിടുന്ന് രണ്ട് തൈകൾ എടുത്ത് കൊണ്ട് വന്നു.

"നന്ദി... ഇത് നടുമ്പോൾ ഞാൻ സെൽഫി എടുത്തു വാട്സാപ്പിലും ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എനിക്ക് ഒരുപാട് ലൈകും കമന്റും വാരി കൂട്ടണം... "

"ഓഹോ അതിനാണോ പഹയാ... അല്ല നീ ഇതിന് നട്ടിട്ടുണ്ടോ.. "

"പിന്നല്ലാതെ, ഞാൻ ഒരുപാട് നട്ടിട്ടുണ്ട്... "

"ആണോ.. എത്ര വലിപ്പമായി... "

"അതോ... എനിക്കറിയൂല. ഞാൻ പിന്നീട് നോക്കിയിട്ടില്ല. "

"എടാ മോനെ.. നീ ഒന്ന് ചിന്തിക്കണം... നാം തൈകൾ വെച്ച് പിടിപ്പിക്കുന്നത് ഒരുപാട് ലൈകും കമന്റും കിട്ടാനല്ല. അടുത്ത തല മുറക്ക് നല്ല ഭാവി കിട്ടാനാണ്... അല്ലാതെ ബെറ്റ് വെച്ചും സെൽഫി പോസ്റ്റ്‌ ചെയ്തും തീർക്കാനുള്ളതല്ല. ഓരോ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഒരുപാട് പേർ നമ്മളെക്കാൾ മുൻപ് വെച്ച് പിടിപ്പിച്ച മരങ്ങളാ ആ കാണുന്നതൊക്കെ..

പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എപ്പോ വേണേലും തൈ നടാം. നട്ടിട്ട് അവിടെ ഇട്ടേച്ച് പോവുകയല്ല വേണ്ടത്. അതിനെ നന്നായി പരിപാലിക്കണം. വെള്ളം, വളം എല്ലാം നൽകണം. എന്നാലേ അതൊരു വലിയ മരം ആവുകയുള്ളൂ...

ആ മരം ആണ് നമുക്ക് ചൂടിൽ നിന്ന് തണൽ നൽകുന്നതും, മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നതും. അങ്ങനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് നമുക്ക് മരങ്ങൾ നൽകുന്നത്. "ഇത്രയും പറഞ്ഞു മൻസൂർ നിർത്തി.

"ആണോ... ഒരുപാട് നന്ദി ഉണ്ട് ഇക്കാ... ഈ അറിവ് എനിക്ക് പകർന്നതിന് ഒരുപാട് നന്ദി... നാളെ മുതൽ ഞാൻ മരം നടാൻ തുടങ്ങുകയാണ്. അത് ഒരു മരം ആകുന്നത് വരെ അതിന് കവലിരിക്കും ഞാൻ.... "

"Mm... ഞങ്ങളും നടും നാളെ ഒരു തൈ. അല്ലെ റസീ.... "

"പിന്നല്ലാതെ... "


    ജീവൻ നിലനിർത്തൂ :പരിസ്ഥിയെ സംരക്ഷിക്കൂ.... 
    🌴🌴🌴🌴🌴🌴🌴🌴🌴
ഫൈഹ ഫാത്തിമ
8 C കെ.കെ.എം.എച്ച്.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ