ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷംകൊറോണ :ലക്ഷങ്ങളുടെ ജീവനെടുത്ത മഹാ ദുരന്തം
കൊറോണ :ലക്ഷങ്ങളുടെ ജീവനെടുത്ത മഹാ ദുരന്തം
മനുഷ്യരാശിയെതന്നെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19എന്ന് ശാസ്ത്രലോകം പേരിട്ടു വിളിച്ച കൊറോണ . ഇത് നമ്മെ പഠിപ്പിക്കുന്നത് വ്യക്തി ശുചിത്വവും വൃത്തിയും നമുക്ക് അത്യാവശ്യമാണ് എന്നാണ്. ഈ മാരക വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് ചൈനയിലെ കണ്ണ് രോഗ വിദഗ്ധനായ ലീ വെങ്ങ് ലിയാങ് ആണ് . ഇദ്ദേഹം തന്റെ സഹപ്രവർത്തകർക്ക് ഇതിനെ പറ്റി മുന്നറിയിപ്പു നൽകി. എന്നാൽ ചൈനീസ് ഗവൺമെന്റ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞ് ഇദ്ദേഹത്തെ വിലക്കി . പക്ഷേ പിന്നീട് കൊറോണ ലോകരാജ്യങ്ങളിലേയ്ക്ക് പകരുകയും ലോക ജനതയെ ഭീതിയുടെ പടു കുഴി ലാഴ്ത്തുകയും ചെയ്തു . ലീവെങ്ങ് കൊറോണ ബാധിച്ച് മരിച്ചു . ഈ വൈറസ് ബാധയേറ്റ് ലക്ഷക്കിനു പേർ മരിച്ചു . ചിലരെ മരണത്തിൽ നിന്നും രക്ഷിച്ചു. കിരീടം എന്നാണ് കൊറോണയെന്ന പദത്തിന്റെ അർത്ഥം. കൊറോണ വൈറസ് കുടുംബത്തിലെ അംഗമായ േനാ വൽ കൊറോണ വൈറസ് ആണ് ഇ പ്പോൾ ദുരന്തം വിതയ്ക്കുന്ന വില്ലൻ . കടുത്ത ചുമ, പനി, ജലദോഷം, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . സ്പർശത്തിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ഉള്ളിൽ പ്രവേശിച്ച് 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക , ൈകകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക എന്നിവയെല്ലാം നമുക്കു പാലിക്കാം. ഇത്തരത്തിൽ നമുക്ക് കൊറോണ എന്ന മഹാമാരി യെ തോൽപിക്കാം. ഇതിനായി നമുക്ക് ഒത്തൊരുമിക്കാം. ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാം. Stay home stay safe.....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം