ഇന്ന് ഞാൻ പറയുന്നത്
നിന്നെക്കുറിച്ചാണ്
ഇന്നലെ പറഞ്ഞ് നിർത്തിയതും
നിന്നെക്കുറിച്ചായിരുന്നു
എന്തിനീ ഭൂമിയെ
വിറകൊള്ളിക്കാൻ വന്നു നീ ....
മർത്യനു കാണാൻ കഴിയാത്ത
കുഞ്ഞൻ വൈറസേ....
എന്തിനീ പാതകം ഒക്കെയും
ദൈവമേ........
കണ്ടിട്ടും കാണാതെപോകുന്നതെന്തിന്
വേദന തിന്നുന്ന മർത്യൻെറരോദനം
കാണാതെ കണ്ണുകൾ മൂടുന്നതെന്തിന് ?
അഗ്നിയായ് എൻ മുന്നിൽ കത്തുന്നു നീ
ആളിപ്പടരുന്നു നീ എൻ മുന്നിൽ
ഓരോരുത്തരെയായി വന്നു കൊണ്ടു പോകുന്നു
എന്തിനീ ക്രൂരഹത്യ ....
ചെയ്യുന്നു നീ ഞങ്ങളോട്
മറക്കുക നീ മർത്യാ
ചിത്തമെരിച്ച് .. മിഴി നിറച്ച്...
കനൽ പാതകൾ തീർത്ത
കൊറോണ വൈറസിൻെറ
നിഴൽ ചിത്രങ്ങൾ
മറക്കുക നീ ........മറക്കുക
ഈ ക്രൂരൻ വൈറസിനെ ....