ജി. എച്ച്.എസ്. മന്നാംക​ണ്ടം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഓ തിത്തിത്താരാ തിത്തിതയ് .............
തിത്തെയ് ....തക ...തെയ് തെയ് ....തോം .......
കൂട്ടുകാരെ കേട്ടിടേണം കെട്ടിതു പോൽ ചെയ്തിടേണം
ഇല്ലെന്നാകിൽ അതിൽ ഫലം നമുക്കുതന്നെ .
 ഓ തിത്തിത്താരാ തിത്തിതയ് .............
തിത്തെയ് ....തക ...തെയ് തെയ് ....തോം .......
 

വൈറസ് പകർത്തുന്ന രോഗം ലോകമാകെ കാർന്നു തിന്നു നശിപ്പിച്ചീടുന്നത് നിങ്ങൾ കാണുന്നതില്ലേ.രണ്ടായിരത്തി പത്തൊൻപതിൽ നിപ്പ നമ്മളെ വിഴുങ്ങാനായി വായും പിളർന്നു വന്നതോർമ്മയുണ്ടല്ലോ. അന്ന് നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സായിട്ടു പ്രതിരോധിച്ച കാര്യങ്ങൾ വിസ്മരിക്കല്ലേ .കോവിഡി 19 വന്നു ലോകത്തെ വിഴുങ്ങീടുമ്പോൾ ഭയത്തോടെ നോക്കിനിന്ന് കരഞ്ഞീടല്ലേ .ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ് , ഓർത്തുകൊള്ളൂ ആരോഗ്യമുള്ള ജനതക്കായി പൊരുതാം . വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവുമെല്ലാം പാലിച്ചീടാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ് .രോഗം വരാതിരിക്കാനായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ് .മാസ്‌ക്കുകൾ ധരിച്ചിടേണ്ടതാണ് .മടി കൂടാതെ കൂടെക്കൂടെ കൈകൾ വൃത്തിയാക്കിടേണം . കൂട്ടുകാരെ .... വീട്ടിൽ തന്നെ കഴിയേണം ഓർമ്മിച്ചീടുക .ഡോക്ടർമാരും നേഴ്‌സുമാരും ആശാവർക്കർമാരുമെല്ലാം രാപ്പകലില്ലാതെ ജോലി ചെയ്തിടുന്നുവല്ലോ .. പൊള്ളും വെയിലത്തു നിന്ന് നിർദ്ദേശങ്ങൾ നല്കീടുന്ന പോലീസുകാരെയും നമ്മൾ നമിച്ചീടേണം . നമ്മുടെ സുരക്ഷക്കായി നാടിനെ രക്ഷിക്കാനായി ഇവർ ചെയ്യും ത്യാഗമെല്ലാം സ്മരിച്ചിടേണം. ഒരുമിച്ച് നിന്നിടേണം നിർദ്ദേശങ്ങൾ പാലിക്കേണം കൊറോണയെന്ന വ്യാധിയെ തുരത്തിടേണം. "പ്രതിരോധമാണ് പ്രതിവിധിയേക്കാൾ അഭികാമ്യം " എന്ന് നമ്മൾ ഓർത്തിടേണം മറന്നിടാതെ.

സാധിക രഘുനാഥ്
6 ജി എച്ച് എസ്സ് മന്നാംകണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം