ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/ചൂട്

Schoolwiki സംരംഭത്തിൽ നിന്ന്
ചൂട്      

കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ ചൂടിനാൽ
വറ്റിവരളും ജലാശയങ്ങൾ
ഇറ്റുവെള്ളത്തിനായ് നെട്ടോട്ടമോടുന്ന
ജീവജാലങ്ങളും മാനുഷ്യരും
ഈ ദുരവസ്ഥയ്ക്കു കാരണക്കാർ നമ്മൾ
ഇക്കാര്യം നമ്മൾ മറന്നീടുന്നു
പ്രകൃതിയെ സ്നേഹിക്കുവാനായി നമ്മൾ
ഇനിയെങ്കിലും മറക്കാതിരിക്കൂ
വയൽ നികത്താനും കുന്നിടിക്കാനും
തുനിഞ്ഞിറങ്ങുന്നവർ ഓർത്തീടുക
പ്രകൃതിയാം സമ്പത്തു കാത്തിടാതെ
നമ്മൾക്കീ ഭൂമിയിൽ നിലനില്പില്ല
പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ
നമ്മുടെ ജീവിതം സുന്ദരമാം .......

സൗരവ് കൃഷ്ണയാദവ് .കെ
4 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത