സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവ പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതി യുടെ അഭിവാജ്യ ഘടകമാണ്. പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ എന്നത് തന്നെയാണ് ഇതിന് കാരണം പരിസ്ഥിതിയുടെ സന്തുലനാവസ്ഥ യെ ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയുടെ താളം തെറ്റുന്നു. ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാട് ആണല്ലോ പരിസ്ഥിതി. ജീവിയുടെ ജീവിത ചക്രവും അതിന്റെ സവിശേഷതകളും രൂപപ്പെടുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവജാലങ്ങളുടെ പരസ്പരബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഓരോ വർഗ്ഗത്തിൽ പെട്ട ജീവികൾ നിലനിൽപ്പിനുവേണ്ടി പരസ്പരം മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുകയും ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരെ ഇരകൾ ആക്കുകയുംചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവിവർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്. പരിസ്ഥിതി സംരക്ഷിച്ച് പരിസ്ഥിതി യോടൊപ്പം നമുക്കും ജീവിക്കാം നിലനിൽക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |