Schoolwiki സംരംഭത്തിൽ നിന്ന്
ഐസൊലേഷൻ
" ഹലോ മാലിക് നീ വരുന്നില്ലേ"📞
"ആ ഉമ്മ കുറച്ചുദിവസം കൂടി കഴിയട്ടെ"📞⏱️( മാലിക്)
"മോനേ നീ നേരെ ഇങ്ങോട്ട് പോര് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞു കൂടെ നിനക്ക്? "( ഉമ്മ)
" ഉമ്മാ.. ഞാനങ്ങോട്ടു വന്നാൽ നിങ്ങൾ ഓരോ സാധനം മേടിക്കാൻ ഉണ്ടെങ്കിൽ എന്നെ അല്ലേ പറഞ്ഞയക്കുക🏃🏻♂️ മാത്രമല്ല ഞാനങ്ങോട്ട് വന്നാൽ എല്ലാർക്കും എന്നെ പേടിയായിരിക്കും😳 ഹോസ്പിറ്റലിൽ പോയിട്ട് ചെക്കപ്പ് കഴിഞ്ഞിട്ട് അങ്ങോട്ട് വന്നാൽ ആർക്കും കുഴപ്പം ഉണ്ടാകില്ലല്ലോ..? എനിക്കും പേടി ഉണ്ടാകില്ലല്ലോ..? "( മാലിക്) "എന്നാൽ നിന്റെ ഇഷ്ടംപോലെ ചെയ്തോ.. "(ഉമ്മ ). "ആ എന്നാ ഞാൻ ഇപ്പോൾ ഫോൺ വെക്കുകയാണ് പിന്നെ വിളിക്കാം പോകാൻ സമയം ആയിട്ടുണ്ട്"⏱️
ഇപ്പൊ ഫോൺ കട്ട് ചെയ്ത ആളാണ് മാലിക്. ഖദീജയുടെയും അബ്ദുല്ലയുടെയും ഏകപുത്രൻ. കാലി ജിദ്ദയിൽ ആണ്. അവിടെ ചെറിയൊരു ജോലിയിൽ കയറിയതായിരുന്നു നോമ്പിനു മുന്നേ നാട്ടിൽ എത്തണം എന്നായിരുന്നു ആഗ്രഹം പക്ഷേ അതെല്ലാം നശിപ്പിച്ച് ആണ് ഗോവ്ട് covid 19 🦠എത്തിയത്. നാട്ടിലേക്ക് വരാൻ ഉള്ള പ്ലാനും അവസാനിച്ചു എന്നാണ് കരുതിയത് പക്ഷേ വിദേശികൾ വരുകയാണെങ്കിൽ ഐസൊലേഷൻ ചെക്കപ്പ് കഴിഞ്ഞശേഷം നാട്ടിൽ ഇറങ്ങാം എന്ന വാർത്ത മാലിക്കിന് കിട്ടിയത്. ആ സന്തോഷത്തിലാണ് അവനും അവന്റെ കുടുംബവും. ഇന്നാണ് അവൻ നാട്ടിലേക്ക് വരുന്നത് ആ വിവരം അവൻ അവന്റെബന്ധുക്കളെ അറിയിച്ചു. റൂമിൽ നിന്ന് മാലിക് പുറത്തിറങ്ങി തനിക്ക് പോകാനുള്ള ആംബുലൻസും അവിടെ തയ്യാറായിരുന്നു റൂമിലെബാക്കിയുള്ളവർ അവൻ യാത്രപറഞ്ഞു. അവൻ ആംബുലൻസിൽ കയറി. അങ്ങനെ അവൻ ആംബുലൻസിലും ഫ്ലൈറ്റിൽ ഉം കയറിയിറങ്ങിയ എയർപോർട്ടിലെത്തിവിമാനത്തിൽ നിന്നിറങ്ങിയപ്പോൾ തന്നെ അവനെ കണ്ട് ആളുകൾ വഴിമാറിക്കൊടുത്തു. അങ്ങനെ നാട്ടിലെത്തി എന്ന ആശ്വാസം അവനുണ്ടായി. പിന്നേയും കയറിയാതൊരു ആംബുലൻസിൽ തന്നെ. ആംബുലൻസിൽ കയറി ഇരുന്നപ്പോൾ കുറച്ച് Health Department -ലെ ചിലർ വന്നു "മാലിക് നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട 3ദിവസത്തെ ചെക്കപ്പിനു ശേഷം നെഗറ്റീവ് റിസൾട് വന്നാൽ നിങ്ങൾക്ക് വീട്ടിൽ പോകാം എന്നിട്ട് 14ദിവസം വീട്ടിൽ തന്നെ ഏർപ്പെട്ടു കൊള്ളുക"( ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ലെ ഒരാൾ)ഇങ്ങനെ പറഞ്ഞു അവർ മാലിക്ന് മാസ്കും ഗ്ലൗസും കൊടുത്തു. അങ്ങനെ ഒരുപാട് നേരത്തെ യാത്രയ്ക്ക് ശേഷം അവനെ അവർ ഹോസ്പിറ്റലിൽ കൊണ്ടു വിട്ടു അങ്ങനെ അവന്റെ പ്രൊട്ടക്ഷൻ വേണ്ടി രണ്ടു നഴ്സുമാരെയും കൂടെ കൂട്ടി പിന്നീട് അവന്റെ കയ്യിൽ ചെറിയൊരു ഫോം കൊടുത്തു അത് പൂരിപ്പിക്കാൻ പറഞ്ഞു. പേര് നാട് വയസ്സ് എല്ലാം എഴുതണം. മാലിക് മലപ്പുറത്തുകാരൻ ആണ്. നഴ്സുമാരിൽ ഒരാൾ ചോദിച്ചു "ഇയാൾക്ക് പേടിയുണ്ടോ..? "😳 "ഈ കേരളത്തിൽ നമ്മുടെ മുഖ്യമന്ത്രിയും ടീച്ചർമാരും ഉണ്ടാകുമ്പോൾ നമ്മൾ എന്തിന് പേടിക്കണം. ഞാൻ നേരെ ഇങ്ങോട്ട് വന്നത് തന്നെ ഞാൻ ഒരാൾ കാരണം എന്റെ നാട് മുഴുവനും ആപത്തിൽ ആകരുത് എന്ന് വിചാരിച്ചു മാത്രമാണ്.. "( മാലിക്). "മാലിക് ഇവിടെ ഇരുന്നോളൂ".. ( ഡോക്ടർ). "കുറച്ച് സാമ്പിൾ ശേഖരിക്കാൻ ഉണ്ട്". സാമ്പിൾ കൊടുത്ത ശേഷം ഒരു നേഴ്സ് വന്ന് മാലിക്കിനെ വാർഡിലേക്ക് കൊണ്ടുപോയി👩🏼⚕️. മാലിക് വാർഡിലെ ഒരു ബെഡ് തനിക്ക് എന്നുറപ്പിച്ചു ശേഷം കുളിച്ച് വൃത്തിയായി വെറുതെ ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ നേഴ്സ് വന്ന് നല്ല ചൂടുള്ള ചായയും കടിയും കൊടുത്തു☕🍕 നഴ്സ് പോയി. ചായ കുടിക്കുമ്പോൾ മാലിക്കിനെ ഫോണിലേക്ക് ഒരു കോൾ വന്നു. ഉമ്മയാണ്. " ഹലോ"( മാലിക്). "മോനേ നീ അവിടെ എത്തിയോ"( ഉമ്മ). "ഉമ്മ ഞാൻ ഇവിടെ എത്തിയിട്ട് കുറച്ചു നേരമായി"( മാലിക്). നിനക്ക് "കുഴപ്പമൊന്നുമില്ലല്ലോ"? ( ഉമ്മ). "ഇല്ല "(മാലിക്). "എന്താ അവിടുത്തെ സ്ഥിതി"( ഉമ്മ). "ഇവിടെ എന്താ എല്ലാം നല്ലതാണ്. എന്നെക്കാളും സ്ഥിതി മോശമായവർ ആണ് ഇവിടെ ഉള്ളത് രോഗികൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞാനിവിടെ വന്നിട്ട്കുറച്ചുനേരം ആയിട്ടുള്ളൂ ആ ഒരു ചെറിയ ഇടവേള കൊണ്ടുതന്നെ എത്രയോ രോഗികൾ വന്നു. പിന്നെ ഇവിടത്തെ നേഴ്സുമാർ ഡോക്ടർ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ കഴിയുന്നില്ല. ഫുൾടൈം അവർ അവരുടെ ജോലി തന്നെ ഏർപ്പെട്ടിരിക്കുകയാണ്. ഇവിടെ വലിയവർ മാത്രമല്ല പിഞ്ചുകുഞ്ഞുങ്ങളും ഉണ്ട്. എന്തായാലും നിങ്ങൾ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടി. "( മാലിക്). "ആ ഞാൻ എല്ലാ സമയവും പ്രാർത്ഥിക്കുന്നുണ്ട് എന്നാൽ പിന്നെ വിളിക്കാട്ടോ"( ഉമ്മ). "ആ ശരി". (മാലിക്).
അങ്ങനെ അവിടുത്തെ എല്ലാ സങ്കടങ്ങളും കേട്ടും അറിഞ്ഞും ഒരാഴ്ച പിന്നിട്ടു മാലിക്കിന് റിസൾട്ട് വന്നു എന്ന് നഴ്സുമാർ പറഞ്ഞു. റിസൾട്ട് വാങ്ങാൻ വേണ്ടി അവൻ നടന്നു. ഉള്ളിൽ തീ ആളിക്കത്തുകയാണ് റിസൾട്ട് എന്താകുമെന്ന് ആശങ്കയിലാണ് അവൻ. എന്തായാലും നഴ്സുമാരുടെ ആശ്വസിപ്പിക്കൽ എല്ലാവരുടെയും പ്രാർത്ഥന പ്രകാരവും അവന്റെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. മനസ്സിന് വലിയൊരു ആശ്വാസം പക്ഷേ അവിടെ കിടന്നവരെ കണ്ടപ്പോൾ അവന് വല്ലാത്ത സങ്കടവും. ഏതായാലും ഡോക്ടർമാരും ആരോഗ്യ വകുപ്പും അവനെ യാത്രയാക്കാൻ വേണ്ടി ആശുപത്രിയുടെ മുന്നിലെത്തി അവൻ എല്ലാവരോടുമായി നന്ദി പറഞ്ഞു ആംബുലൻസിൽ കയറിഎന്നിട്ട് പുറത്തേക്ക് നോക്കിയിട്ട് എല്ലാവരോടുമായി പറഞ്ഞു "ഞാൻ പ്രാർത്ഥിക്കും ഒരാൾക്ക് വേണ്ടി മാത്രമല്ല ലോക ജനതയ്ക്ക് വേണ്ടി" അങ്ങനെ വീട്ടിലെത്തിയ അവൻ ആരെയും കാണാതെ 14 ദിവസം ഒരു റൂമിൽ നിരീക്ഷണത്തിൽ കഴിഞ്ഞു അതിനുശേഷം അവൻ പുറത്തിറങ്ങി കുടുംബത്തോടൊപ്പം സന്തോഷം കൈവരിച്ചു.
-"
(എല്ലാവരോടുമായി പറയാനുള്ളത് ഒരിക്കലും പേടിക്കേണ്ടതില്ല നമ്മോടൊപ്പം മുഖ്യമന്ത്രിയും ടീച്ചറമ്മയും ജനങ്ങളും ഉണ്ട് എല്ലാവർക്കും ഒന്നായി വൈറസിനെ നേരിടാം)
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|